Kannukal Ajnaatha

1968
Lyrics
Language: English

Kannukal ajnjaatha sankalpa gandharva mandirathin
Kalaajaalaka paalikal
Thanne thurannu hrudayangalangane
Thammil punarunnu sharameythu manmadhan

Mandasmithangal manassilaadyam pootha
Varnna pushpangal viriyunna chundukal
Premachithranagl varachu thaliritta
Romaharshangalil swapnarenukkalaal

Chakravaalathin kudakkeezhil aa prema
Chakravaalangal rachicha swarggangalil
Muthuchilampaninjethra nrutham vechu
Mugdhaanubhoothikal maalava kanyakal
Language: Malayalam

കണ്ണുകള്‍ അജ്ഞാത സങ്കല്‍പ്പ ഗന്ധര്‍വ്വ മന്ദിരത്തിന്‍
കലാജാലക പാളികള്‍
തന്നെ തുറന്നു ഹൃദയങ്ങളങ്ങനെ
തമ്മില്‍ പുണരുന്നു ശരമെയ്തു മന്മഥന്‍

മന്ദസ്മിതങ്ങള്‍ മനസ്സിലാദ്യം പൂത്ത
വര്‍ണ്ണ പുഷ്പങ്ങള്‍ വിരിയുന്ന ചുണ്ടുകള്‍
പ്രേമചിത്രങ്ങള്‍ വരച്ചു തളിരിട്ട
രോമഹര്‍ഷങ്ങളില്‍ സ്വപ്നരേണുക്കളാല്‍

ചക്രവാളത്തിന്‍ കുടക്കീഴില്‍ ആ പ്രേമ
ചക്രവാളങ്ങള്‍ രചിച്ച സ്വര്‍ഗ്ഗങ്ങളില്‍
മുത്തുച്ചിലമ്പണിഞ്ഞെത്ര നൃത്തം വെച്ചു
മുഗ്ധാനുഭൂതികള്‍ മാളവകന്യകള്‍
Movie/Album name: Thokkukal Kadha Parayunnu
Artists