Thaaraattaay Ee Bhoomi

2023
Lyrics
Language: Malayalam

താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ്
ഉദയാസ്തമയങ്ങൾ

പകലുകൾ കഥയോതി
ഇരവുകൾ കനവുകളാടീ
മുകിലുകൾ മഴമീട്ടീ
മുളയിടും പുതുസ്വരലതകളിൽ

താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ

പകലിന്റെ ആരോഹം
സ്വരസൂര്യനായ്
ഇരവാകുമാലാപം
സ്വരതാരമായ്

പതികാലദ്യോവിൽ
സഞ്ചരിക്കും നാദമായ്
പലകാലജാലം
പന്തലിക്കും മിന്നലായ്

ഈ ഭൂമി തോരാതാർത്തു പാടീ
ജീവന്റെ പാരാവാര
നനവുക-ളുറവുകൾ
പൊരുളുകൾ

താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ

[ചരണം]
സമയാന്തരാളത്തിൽ
സ്വരധൂളിയാൽ
ഇള നെയ്യുമാലോല
സുഖനിദ്രയിൽ

ലയഗോപുരത്തിൽ
നാം ഭവിച്ചൂ ഷഡ്ജമായ്
വിയദാലയത്തിൽ
നാം വളർന്നൂ സപ്തമായ്

നാം ജീവ രാഗാനന്ദമായീ
നാദാഗ്നി തോറും പാറി
പലപല സ്വരലയ
ജലധികൾ നെബുലകൾ

താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ്
ഉദയാസ്തമയങ്ങൾ
Movie/Album name: Iratta
Artists