ഓർമ്മകൾ നഖങ്ങളാൽ അകമേ ഉരഞ്ഞുവോ കാറ്റിലെ ചെരാതുപോൽ ചിരികൾ പൊലിഞ്ഞുവോ കഴിഞ്ഞതെല്ലാം മറന്നു തീരാൻ വിടാതെ നിൻ മുഖം വാടിയോ കടന്ന നാളിൽ അറിഞ്ഞ നേരിൽ കാലം ഒരേ സാക്ഷിയോ
പ്രാവുകൾ ഒരേ തണൽ തിരയും വേനലിൽ രാവുകൾ മയങ്ങിടാൻ മിഴികൾ മറന്നുവോ ഉടഞ്ഞ ചില്ലിൽ തറഞ്ഞ നിന്റെ ഇളം കൈവിരൽത്തുമ്പുകൾ കൊരുത്തു മെല്ലെ നടന്നു നീങ്ങാൻ കൂടേ വരും ലോകമേ