തെളിവെയിലഴകും...ലല്ലലാ... മഴയുടെ കുളിരും...ലല്ലലാ... മണ്ണിൽ ചേർന്നുണരുന്ന സംഗീതം കളിചിരിയുണരും....ഉണരും.... വഴികളിലൊഴുകി...ഒഴുകീ..... തമ്മിൽ നാം കൈമാറും പുന്നാരം കാലത്തുണരും നേരം കാണും മലരും രാവിൽ കുഴലൂതുന്നൊരു കാണാക്കുയിലും അരികിൽ വരും...കഥ പറയും കനവുകളോ ചിറകണിയും....
കാണാതെ മേലാകെ ജലകണമെറിയും മഴയുടെ കളിവാക്കിൽ അടിമുടി നനയും ഈ മണ്ണിലാ നീർത്തുള്ളികൾ ഉതിർന്നെത്തി അലിഞ്ഞെത്തി പുതുമണമുയരും... കരളിൽ ഒരു കുളിരുണരും...ഉം... ഉം...ഉം...ഉം...ഉം...
ആദ്യാനുരാഗത്തിൻ പുതുമഴമണികൾ ഇരുമനസ്സിൻ താളിൽ നനവുകളെഴുതി ആ കണ്ണിലും ഈ കണ്ണിലും ഒരായിരം നിലാവിന്റെ തിരനുരയൊഴുകീ... പടവുകളിൽ പുഴ കയറി പ്രണയികളറിയും...കരളിലെയിതളിൽ വിണ്ണിൽ നിന്നുതിരുന്നൊരുന്മാദം... ഇലയിൽ തെളിയും...മലരിൽ വിരിയും പൊന്നിൻ പുലർകാല സല്ലാപം കാണുന്നതിനെല്ലാമൊരു ചേലും നിറവും കേൾക്കുന്നതിനെല്ലാമൊരു പാട്ടിൻ ശ്രുതിയും അവനുണരും....അവൾ വിരിയും ഇരുപുഴയായ് ഇടകലരും...