നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേലിപ്പൂവിൻ നാണം ഈ ഞാൻ വെറുമൊരു നാടൻപെണ്ണ് ഈ ഞാൻ നിന്നിലലിഞ്ഞവൾ മാത്രം (നീ മണിമുകിലാടകൾ...)
മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടുനിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറുനിറമോടെ എന്നരികിൽ നില്ല് നീ ഞാനില്ലായെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലായെങ്കിൽ ഈ പ്രണയമധുരങ്ങളുണ്ടോ അത്രമേലൊന്നാണു നമ്മൾ (നീ മണിമുകിലാടകൾ...)
മുടിയിലഴകിൻ നീലരാവ് മുടിയിലലിയും സ്നേഹയമുന മെയ്യിലണയുമ്പോൾ മാറിലിണമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽമീനുകൾ നീയെന്റെ ദേവി ഞാൻ തൊഴുതുപോകുന്ന രൂപം നീയെന്നുമെന്നും എൻ തരളസംഗീതമന്ത്രം അത്രമേലൊന്നാണു നമ്മൾ (നീ മണിമുകിലാടകൾ...)