കുരുത്തോലപ്പെരുന്നാളിന് പള്ളിയില്‍ പോയ് വരും കുഞ്ഞാറ്റക്കുരുവികളേ കുഞ്ഞാറ്റക്കുരുവികളേ കണ്ണീരും കൈയ്യുമായ് നാട്ടുമ്പുറത്തൊരു കല്യാണം നിങ്ങള്‍ക്കു കാണാം - ഒരു കല്യാണം നിങ്ങള്‍ക്കു കാണാം
ഒരു വാക്കു പറയാതെ ഒരു നോക്കു കാണാതെ പരിഭവിച്ചെവിടെയോ പോയി പരിഭവിച്ചെവിടെയോ പോയി! എല്ലാം പറഞ്ഞൊന്നു മാപ്പ് ചോദിക്കുവാന്‍ എന്നിനിയെന്നിനി കാണും - തമ്മില്‍ എന്നിനിയെന്നിനി കാണും? (കുരുത്തോല)