Kaalindiyil

2001
Lyrics
Language: Malayalam

കാളിന്ദിയില്‍ നിലാവിന്‍ കണ്‍പീലിയില്‍ കിനാവോ
മഷിയെഴുതുന്നു മന്ത്രവിരല്‍മുനയാല്‍
ലോലമായ് മൂളീ മുരഹര മുരളീനാളികയായ് കോകിലം
കാളിന്ദിയില്‍ നിലാവിന്‍ കണ്‍പീലിയില്‍

വ്രീളാവിവശം മിഴികള്‍ ചിമ്മി പതിയെ പാടുന്നു നീ
താരകമേഘം തനിയെ മീട്ടും തംബുരുവാകുന്നു നീ
വരതുളസീമാല്യം പോല്‍ വാടുകയോ നിന്‍ ഹൃദയം
വിരഹവിഷാദവസന്തനിലാമലരേ
(കാളിന്ദിയില്‍ നിലാവിന്‍ കണ്‍പീലിയില്‍)

താനെ വിരിയും താമരപോലെ മാറില്‍ വിരിയാവു നീ
ആരോ ചാര്‍ത്തും ഗോരോചനമായ് മെയ്യില്‍ കുതിരാവു നീ
വനയമുനാതീരം പോല്‍ തരളിതമായ് എന്‍ പ്രണയം
കാണാകാമുകസംഗമസന്നിധിയില്‍
(കാളിന്ദിയില്‍ നിലാവിന്‍ കണ്‍പീലിയില്‍)
Movie/Album name: Police Academy
Artists