Neelakkuyile Nee Venuvoothi

2025
Lyrics
Language: Malayalam

നീലക്കുയിലേ നീ വേണുവൂതി
പാടിയോ കൂ കൂ കൂ കൂ
ചോലക്കരികെ പൂങ്കാവിലെങ്ങോ
കേട്ടുവോ കൂ കൂ കൂ കൂ
നാലതിരും കണ്ടു വരാം
കൂട്ടിനു നീ പോരാമോ
നീലക്കുയിലേ നീ വേണുവൂതി
പാടിയോ കൂ കൂ കൂ കൂ

കൂടെ വന്നാൽ വഴിയിലെ
മുഴുവന്നഴകും പകരം പകരാം
ചേമ്പിൻ താളിൻ കുടയുമായ്
മഴയിൽ വെയിലിൽ വെറുതെ അലയാം
മൂവാണ്ടൻ തോപ്പിൻ പടി കാക്കും
അണ്ണാറക്കണ്ണൻ കാണാതെ
മാമ്പൂവുണ്ണാനും വഴി കാണാൻ
മാനത്തൂഞ്ഞാലിൽ ചാഞ്ചാടാൻ
വെൺതാര കൽ മാല ഏകാം
നീലക്കുയിലേ നീ വേണുവൂതി
പാടിയോ കൂ കൂ കൂ കൂ

നാടൻ പൂവിൻ കരളിലെ
അറിയാ കഥകൾ ഒരു പാടറിയാം
പാടാൻ പുത്തൻ കുഴലിനായ്
മുളകൾ വളരും തൊടിയിൽ തിരയാം
നീലാമ്പൽ പൊയ്ക ചെറുതാക്കി
ഉള്ളം കൈക്കുള്ളിൽ കാത്തീടാം
നാമെല്ലാം തമ്മിൽ ഒരു വേലി
ഈ ലോകം തീർക്കും മുൻ പൊന്നേ
ചങ്ങാത്തം ആഘോഷമാക്കാം
നീലക്കുയിലേ നീ വേണുവൂതി
പാടിയോ കൂ കൂ കൂ കൂ
ചോലക്കരികെ പൂങ്കാവിലെങ്ങോ
കേട്ടുവോ കൂ കൂ കൂ കൂ
നാലതിരും കണ്ടു വരാം
കൂട്ടിനു നീ പോരാമോ
നീലക്കുയിലേ നീ വേണുവൂതി
പാടിയോ കൂ കൂ കൂ കൂ>br>
Movie/Album name: e Valayam
Artists