Kshethra Manikalo

1977
Lyrics
Language: Malayalam

ക്ഷേത്ര മണികളോ പ്രകൃതിയോ
ഭവതിയോ ആദ്യമുഷസ്സിലുണര്‍ന്നൂ ? (ക്ഷേത്ര..)
തുലാങ്കനേ തുലാങ്കനേ
സൂര്യകിരണമോ നിന്‍തിരുമിഴിയോ
സ്വര്‍ണവിളക്കു വച്ചൂ ? ക്ഷേത്ര മണികളോ ?

കുളിച്ചും തൊഴുതും പ്രദക്ഷിണം വച്ചും
കുങ്കുമ തിലകമണിഞ്ഞും
മുടിയില്‍ പനിനീര്‍ പൂവുമായ്‌ വരുന്നതു
മുകിലൊ കുടുംബിനി നീയൊ?
നിനക്കായ്‌ അകിടു ചുരത്തീ (2)
നന്ദിനിപശുക്കള്‍ ദൂരത്തെ മലകള്‍
മലകള്‍ മലകള്‍
ക്ഷേത്ര മണികളോ പ്രക്രിതിയൊ
ഭവതിയോ ആദ്യമുഷസ്സിലുണര്‍ന്നൂ ?

വെളിച്ചം നടക്കും വീഥിയിലൂടെ
വെളുത്ത പ്രാവിനെ പോലെ
മുഖശ്രീ പ്രസാദം തൂകിവരുന്നതു
പകലോ സുമംഗലി നീയോ?
പടിഞ്ഞാറെരിഞ്ഞൂ.. പടിഞ്ഞാറെരിഞ്ഞൂ കെടുന്നൊരു സന്ധ്യക്കു
വിടര്‍ന്നു നിന്‍ കയ്യില്‍ ദീപം ദീപം ദീപം
Movie/Album name: Cheruppakkar Sookshikkuka
Artists