ഇന്നലെ ഞാന്‍ മയങ്ങവേ... സ്വപ്നത്തില്‍ വന്ന സുന്ദരീ... ഇഷ്ടമെന്നു ചൊല്ലി മറഞ്ഞേ പോയ് അവളെങ്ങോ മറഞ്ഞേ പോയ്..... അവളെങ്ങോ മറഞ്ഞുപോയ്
ഇഷ്ടം തരാന്‍ ആളില്ല മോഹം നെഞ്ചില്‍ പൂത്തില്ല കരയാനോ കണ്ണീരില്ലാ.... ഇഷ്ടം തരാന്‍ ആളില്ല മോഹം നെഞ്ചില്‍ പൂത്തില്ല കരയാനോ കണ്ണീരില്ലാ.... കൊഞ്ചാന്‍ ചുണ്ടില്‍ വാക്കില്ല തൊട്ടാല്‍ പൊട്ടും വയസ്സല്ല പ്രേമം കാട്ടാന്‍ അറിയത്തില്ല... എന്‍ കണ്മണീ പെണ്മണീ അരികില്‍ നീ ഒരുവട്ടം വാ....വാ.... ഈ കുളിരിടും രാത്രിയില്‍ എന്നാണെ നിന്നാണെ ആടാനും പാടാനും കൊതിയാണെടീ പെണ്ണേ നീ വാ....വാ.... മുത്തേ പൊന്നേ പൊന്നിൻ മണീ കണ്ണേ കറുമ്പേ കണ്ണിന്‍ മണീ ഒരു മുത്തം താ എന്‍ പൈങ്കിളീ ഇനിയൊരു മറുപടി നീ തന്നാമതി...
ഇനി ഞാന്‍ പാടും സ്നേഹത്തിന്‍ ഗാനം നിന്നനുരാഗം ഭാവം ഇരുമെയ്യാണേലും ഒരുമിച്ചൊന്നാകാന്‍ എന്നെന്‍ ആത്മാവിന്‍ താളം നീ കേള്‍ക്കും എന്നും നീയാണെന്‍ സംഗീതം.... മുത്തേ പൊന്നേ പൊന്നിൻ മണീ കണ്ണേ കറുമ്പേ കണ്ണിന്‍ മണീ ഒരു മുത്തം താ എന്‍ പൈങ്കിളീ ഇനിയൊരു മറുപടി നീ തന്നാമതി... (ഇഷ്ടം തരാന്‍ ആളില്ല...)
ഇനി ഞാന്‍ തേടും മൗനത്തിന്‍ നാദം എന്നഭിലാഷം ദാഹം... ഖല്‍ബിന്‍ വിളികേള്‍ക്കാന്‍ കാതോർത്തിന്നോളം അകലും നേരം ഞാൻ തേങ്ങുന്നതാര്‍ക്കായ് എന്നും നീയാണെന്‍ സാഫല്യം.... മുത്തേ പൊന്നേ പൊന്നിൻ മണീ കണ്ണേ കറുമ്പേ കണ്ണിന്‍ മണീ ഒരു മുത്തം താ എന്‍ പൈങ്കിളീ ഇനിയൊരു മറുപടി നീ തന്നാമതി... (ഇഷ്ടം തരാന്‍ ആളില്ല...)