Kannukalil kannukal

1981
Lyrics
Language: English

Kannukalil kannukal mungi
Kadhanirayum karalilirangi
Thirachaarthilaanayanangal
Thirayunnethoru pavizham

Poothirikal chundilothukki
Kaarthika nee munnilirangi
Velichathil njaan thedunnu
Ninnanuraagappavizham
Happy birthday to you -3
Happy birthday to you to you...
(kannukalil...)

Sammaanam nalkuvaan sookshikkaam njaanathen
Ullileyormathirakalilaadum chippiyilennennum
(sammaanam nalkuvaan...)
Eduthu njaan aninjidum
Virunnukaar kuzhangidum
Kallanaathidheyano
Nin vaniyil vasanthamaay
Padarnnukayaraan kothimadiyaruthini
(nin vaniyil...)
Happy birthday to you to you
(poothirikal...)

Kannaadikkoottile swarnnamalsyamennapol
Ente manassil neenthukayallo pakalkkinaave nee
(kannaadikkoottile...)
Udachu njaan irangidum
Kazhuthil njaan kurukkidum adimayaay maaridum
Aramanayil adimayaay virunnuvaruvaan kothi anumathi tharoo
Happy birthday to you to you
Language: Malayalam

കണ്ണുകളിൽ കണ്ണുകൾ മുങ്ങി
കഥനിറയും കരളിലിറങ്ങി
തിരച്ചാർത്തിലാനയനങ്ങൾ
തിരയുന്നേതൊരു പവിഴം

പൂത്തിരികൾ ചുണ്ടിലൊതുക്കി
കാർത്തിക നീ മുന്നിലിറങ്ങി
വെളിച്ചത്തിൽ ഞാൻ തേടുന്നു
നിന്നനുരാഗപ്പവിഴം
ഹാപ്പി ബർത്ത്ഡേ ടു യൂ -2
ഹാപ്പി ബർത്ത്ഡേ ടു യൂ ടു യൂ...
(കണ്ണുകളിൽ...)

സമ്മാനം നൽകുവാൻ സൂക്ഷിക്കാം ഞാനതെൻ
ഉള്ളിലെയോർമ്മത്തിരകളിലാടും ചിപ്പിയിലെന്നെന്നും
(സമ്മാനം നൽകുവാൻ...)
എടുത്തു ഞാൻ അണിഞ്ഞിടും
വിരുന്നുകാർ കുഴങ്ങിടും
കള്ളനാതിഥേയനോ
നിൻ വനിയിൽ വസന്തമായ്
പടർന്നുകയറാൻ കൊതിമടിയരുതിനി
(നിൻ വനിയിൽ...)
ഹാപ്പി ബർത്ത്ഡേ ടു യൂ ടു യൂ
(പൂത്തിരികൾ...)

കണ്ണാടിക്കൂട്ടിലെ സ്വർണ്ണമൽസ്യമെന്നപോൽ
എന്റെ മനസ്സിൽ നീന്തുകയല്ലോ പകൽക്കിനാവേ നീ
(കണ്ണാടിക്കൂട്ടിലെ...)
ഉടച്ചു ഞാൻ ഇറങ്ങിടും
കഴുത്തിൽ ഞാൻ കുരുക്കിടും അടിമയായ് മാറിടും
അരമനയിൽ അടിമയായ് വിരുന്നുവരുവാൻ കൊതി അനുമതി തരൂ
ഹാപ്പി ബർത്ത്ഡേ ടു യൂ ടു യൂ
(കണ്ണുകളിൽ...)
Movie/Album name: Grihalakshmi
Artists