അരങ്ങത്തു നടന്നതു ചടങ്ങു മാത്രം അനുരാഗ നാടക നാന്ദി മാത്രം (അരങ്ങത്തു) മുഖപടമില്ലാതെ അഭിനയമില്ലാതെ അനുഭവിച്ചറിയണമാദ്യരംഗം
വിവാഹമണ്ഡപത്തിൽ ആളൊഴിയും...
പറയേണ്ട വരികൾ മറന്നുപോകാം പാടേണ്ട പദങ്ങളും മറന്നേക്കാം (പറയേണ്ട..) പരിസരം മറന്നാലും ജീവിത സുഖദു:ഖ പരസ്പര സമർപ്പണം ആദ്യധർമ്മം പരസ്പര സമർപ്പണം ആദ്യധർമ്മം (വിവാഹ...)