Maalaa Maalaa

1962
Lyrics
Language: English

Aaru vaangum aaru vaangum azhakin poomaala.. azhakin poomaala... (maala...)

Naadu vaazhum raajakumaaranu
Choodaanoru maala venam
Kanakam kittum rathnam kittum
Kai vediyaamo malarmaala..
Kanakam nedaan vilkkukayilla
Kalaashilpamee poomaala...

Pattanathiloru dhanikante
Pathnikkoru malrmaala venam
Panavum ponnum niraye kittum
Pakaram nalkaamo... maala nee pakaram nalkaamo...
Panathinnu nalkukayilla
Parimalamilakum poomaala...

Aarkkum nee nalkaatha pushpamaala
Aarini vaangeedum koottukaaree
Doorathe kaattile neelakkadampinte
Chaarathirippundoraattidayan
Odakkuzhalinaal oro kinnaakkale
Maadi vilichidum gaanaramanan
Akkochu kaaladi thannil njaan vacheedum
Malkkochu maalayithu thozhimaare...(maala...)
Language: Malayalam

മാലാ മാലാ മധുമലർമാലാ (2)
ആരു വാങ്ങും ആരു വാങ്ങും അഴകിൻ പൂമാല അഴകിന്‍ പൂമാല(മാലാ)
നാടുവാഴും രാജകുമാരനു ചൂടാനായൊരു മാല വേണം
കനകം കിട്ടും രത്നം കിട്ടും കൈ വെടിയാമോ മലർമാല
കനകം നേടാൻ വിൽക്കുകയില്ല കലാശില്പമീ പൂമാല (മാലാ...)

പട്ടണത്തിലൊരു ധനികന്റെ
പത്നിക്കൊരു മലർമാല വേണം
പണവും പൊന്നും നിറയെ കിട്ടും
പകരം നൽകാമോ മാല നീ പകരം നൽകാമോ
പണത്തിന്നു നൽകുകയില്ല പരിമളമിളകും പൂമാല (മാലാ....)

ആർക്കും നീ നൽകാത്ത പുഷ്പമാല
ആരിനി വാങ്ങീടും കൂട്ടുകാരീ
ദൂരത്തെ കാട്ടിലെ നീലക്കടമ്പിന്റെ
ചാരത്തിരിപ്പുണ്ടൊരാട്ടിടയൻ
ഓടക്കുഴലിനാൽ ഓരോ കിനാക്കളെ
മാടിവിളിച്ചിടും ഗാനരമണൻ
അക്കൊച്ചു കാലടി തന്നിൽ ഞാൻ വച്ചീടും
മൽക്കൊച്ചു മാലയിതു തോഴിമാരേ (മാല...)
Movie/Album name: Snehadeepam
Artists