മെല്ലെ വന്നു കൊഞ്ചിയോ...പൊന്നുതിരും മേഘമേ... ചാരെ വന്നു നിന്നുവോ...ചാഞ്ഞുറങ്ങും സ്വപ്നമേ രാവിനൊരു കൂട്ടായ് കിളി മൂളും ഈ താരാട്ടു് താരമതു കേൾക്കാൻ കാതോർക്കും നിഴലോരത്തു്... മെല്ലെ വന്നു കൊഞ്ചിയോ...പൊന്നുതിരും മേഘമേ... ചാരെ വന്നു നിന്നുവോ...ചാഞ്ഞുറങ്ങും സ്വപ്നമേ...
തിരയിലൊരു കളിവള്ളം തീരമതു കാണുമ്പോൾ പീലിചൂടാൻ വന്നുചേരും മേഘചിത്രം മഴയിലതു കാണുമ്പോൾ കുളിരലകൾ നെയ്യുമ്പോൾ നമ്മളെന്തേ നോക്കിനിന്നു സന്ധ്യപോലെ... തിരമാല വന്നു പൂകും കടലോരമെന്നപോലെ അറിയാതെ നാം അകലാതെയായ്.... രാവിനൊരു കൂട്ടായ് കിളി മൂളും ഈ താരാട്ടു് താരമതു കേൾക്കാൻ കാതോർക്കും നിഴലോരത്തു്...