Allaahu akbar allaahu akbar Vaankinalayum mani meettunnoru sruthiyum Shamkhin oliyum onnaakunnoreeyulakil Ninnulliludaneele pollunna pakayaake Innaarumariyaathe ananjaarunna sukhamalle Engum santhosham thira njoriye Aa velikkaattalle chodi niraye Oho..oho..oho..
Language: Malayalam
മൃതിപാഠം മറക്കാനോ മൃഗമനസ്സേ കൊതിച്ചോ നീ നിണമെന്നും നുണയും മോഹം മതിയാവുകയോ (2) ഓഹോ ഓഹോ ഓ ഹോ......
ഇരുട്ടിൻ വഴിത്താരയെങ്ങോ അകന്നു മറഞ്ഞില്ലേ അടുപ്പിൻ മുഖച്ഛായ നൽകും വെറുപ്പോ മാറിയില്ലേ മേളപദങ്ങൾ നടമാടുന്ന സിരയാകെ ജീവസ്വരങ്ങൾ നീ ചൂടുന്നോ കുളിരിൽ മൺവീണയുണരുന്നു നല്ലീണമൊഴുകുന്നു നിൻ ജന്മമിനിയെന്നും പുതുസംഗീത സദിരല്ലേ എങ്ങും ഉത്സവം തിരി തെളിയും ആ വേളിക്കാറ്റല്ലേ ചൊടി നിറയെ ഓഹോ ഓഹോ ഓ ഹോ....
അള്ളാഹു അക്ബർ അള്ളാഹു അക്ബർ..... വാങ്കിനലയും മണി മീട്ടുന്നൊരു ശ്രുതിയും ശംഖിൻ ഒലിയും ഒന്നാകുന്നൊരീയുലകിൽ നിന്നുള്ളിലുടനീളെ പൊള്ളുന്ന പകയാകെ ഇന്നാരുമറിയാതെ അണഞ്ഞാറുന്ന സുഖമല്ലേ എങ്ങും സന്തോഷം തിര ഞൊറിയേ ആ വേളിക്കാറ്റല്ലേ ചൊടി നിറയെ ഓഹോ ഓഹോ ഓ ഹോ.... (മൃതിപാഠം...)