Othiri othiri ishtam Innum muttathe kaliyoonjaalaadaan...(2) Orkkaan kanavu mathi...koottaay amma mathi Pandathe polennum njaanum... Ini niravaarnna ninavaayi sallapikkaan Njaan achanaay kaanum... Ee thenmaavum mathi.... (njaanoru malayaali...)
Language: Malayalam
ഞാനൊരു മലയാളി എന്നും മണ്ണിൻ കൂട്ടാളി ഇന്നും അതിരുകളില്ലാ മതിലുകളില്ലാ സ്നേഹത്തേരാളി മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ പൊന്നിൻ വിളകൾ കൊയ്തെടുത്തൊരു സ്വർഗം തീർക്കും ഞാൻ ഇവിടൊരു സ്വർഗം തീർക്കും ഞാൻ
ഒത്തിരിയൊത്തിരി മോഹം എന്നും മുത്തശ്ശിക്കഥ കേട്ടുറങ്ങാൻ ഒത്തിരിയൊത്തിരി മോഹം മുത്തശ്ശിക്കഥ കേട്ടുറങ്ങാൻ എനിക്കീ വീടു മതി നാടിൻ നന്മ മതി പഴമയ്ക്കു കൂട്ടായി ഞാനും എന്നുമറിയാതെ പറയാതെ സ്വപ്നങ്ങളിൽ വന്നണയും സഖീ നിൻ മനസ്സും മതി
(ഞാനൊരു മലയാളി)
ഒത്തിരിയൊത്തിരി ഇഷ്ടം ഇന്നും മുറ്റത്തെ കളിയൂഞ്ഞാലാടാൻ ഒത്തിരിയൊത്തിരി ഇഷ്ടം മുറ്റത്തെ കളിയൂഞ്ഞാലാടാൻ ഓർക്കാൻ കനവു മതി കൂട്ടായ് അമ്മ മതി പണ്ടത്തെ പോലെന്നും ഞാനും ഇനി നിറവാർന്ന നിനവായ് സല്ലപിക്കാൻ ഞാൻ അച്ഛനായ് കാണൂം ഈ തേന്മാവും മതി