Innale Peytha Mazhathullikal [F]

1999
Lyrics
Language: Malayalam

ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും
കണ്ണുനീര്‍ മുത്തുകളായിരുന്നു
മന്ദഹാസത്തിന്‍റെ മാരിവില്‍ ദുഃഖത്തിന്‍ മൂടുപടമായിരുന്നു
പാടിയ പൂങ്കുയില്‍ നീയായിരുന്നു...
ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും
കണ്ണുനീര്‍ മുത്തുകളായിരുന്നു
മന്ദഹാസത്തിന്റെ മാരിവില്‍ ദുഃഖത്തിന്‍ മൂടുപടമായിരുന്നു
പാടിയ പൂങ്കുയില്‍ നീയായിരുന്നു...ഇന്നലെ പെയ്ത........

അസ്തമനത്തിന്‍ പടിക്കെട്ടില്‍ കുങ്കുമ ചെപ്പുകുടം വീണുടഞ്ഞു (2)
അഷ്ടദിക്പാലകര്‍ ആഴി തന്‍ നോവിന്‍റെ ആഴമറിഞ്ഞു പറഞ്ഞു
പുലരികള്‍ വീണ്ടും വരാതിരിക്കില്ല.....
ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും..ഇന്നലെ പെയ്ത......

വര്‍ഷമേഘങ്ങള്‍ പെയ്തൊഴിഞ്ഞാലെ വാസന്തകന്യകമാര്‍ വന്നുചേരൂ
തപ്ത നിശ്വാസത്തിന്‍ പൂവിതള്‍ വീണാലെ മന്ദഹാസത്തെ അറിയൂ
ഇരവിലും മുല്ല വിടരാതില്ലയോ ?
ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും
കണ്ണുനീര്‍ മുത്തുകളായിരുന്നു
മന്ദഹാസത്തിന്റെ മാരിവില്‍ ദുഃഖത്തിന്‍ മൂടുപടമായിരുന്നു
പാടിയ പൂങ്കുയില്‍ നീയായിരുന്നു...ഇന്നലെ പെയ്ത........
ഇന്നലെ പെയ്ത........ഇന്നലെ പെയ്ത........
Movie/Album name: Sneha Saamraajyam (Punnaaram Kuyil)
Artists