ഉണ്ണീ നീ മണ്ണിന്റെ കണ്ണാടിയാകേണ്ടേ വിണ്ണിൽ നീ മിന്നീടും പൊൻകണിയാകേണ്ടേ ലക്ഷ്യങ്ങൾ നേടാനോ കച്ച മുറുക്കേണ്ടേ ലക്ഷ്യത്തിൽ ചെന്നീടാൻ യാത്ര തുടങ്ങേണ്ടേ ലോകം...നവലോകം ഇനി നിന്റേതാകേണ്ടേ... നേരിൽ ശരവീരിൽ വിജയങ്ങൾ കൊയ്യേണ്ടേ...(2) ഉണ്ണീ നീ മണ്ണിന്റെ കണ്ണാടിയാകേണ്ടേ വിണ്ണിൽ നീ മിന്നീടും പൊൻകണിയാകേണ്ടേ...
വാശിച്ചേലോടെ...ചുടു വാശിച്ചേലോടെ കാറ്റിൻ തേരേറി പുതു മാറ്റിൽ പാഞ്ഞീടാം യാഗം പടയോട്ടമൊരുക്കിയ നാട്ടിൽ പദയാത്ര നടത്തിയ താതൻ ഉരുവിട്ടു പഠിച്ചൊരു പാഠം കുഴി കുത്തിയടക്കിയ ശോകം മാറേണ്ടേ.. പുതു ഗീതം പാടേണ്ടേ കള്ളം ചേർന്നീടും കഥയെല്ലാം കീറേണ്ടേ... നോ വിൻ ട്രാപ്പിൽ നിന്നോ പോകൂ അകലേ... (ഉണ്ണീ നീ....)
വ്യാജപ്പേരോടെ ജയം ഇന്നോ നൂറല്ലേ തോറ്റാലെന്നാലും ചതി കൊണ്ടേ നേടല്ലേ യാഗം പടയോട്ടമൊരുക്കിയ നാട്ടിൽ പദയാത്ര നടത്തിയ താതൻ ഉരുവിട്ടു പഠിച്ചൊരു പാഠം കുഴി കുത്തിയടക്കിയ കാലം തന്നീടാൻ പവൻ എന്നും നേടീടാൻ വീര്യം ചോർത്തീടും വിളയെല്ലാം നീക്കേണ്ടേ... നോ വിൻ ട്രാപ്പിൽ നിന്നോ പോകൂ അകലേ... (ഉണ്ണീ നീ....)