Karukaruthulloru

2001
Lyrics
Language: English

Karukaruthulloru kaakkachi
Irulinte molu kakkachi
Thirunelli kaattil perumane thedi
Chiraku viruthi kaakkachi
Kandittum kaanathe pokaruthe
Kondittum kollaathe nilkkaruthe

Malamele chirithooki paayanorambinte
Thumbathu thenundu theeyundu
Thenmozhi theeyil uruki veezhum kili
Thengunna kanneer paattundu
Karukaruthulloru....

Maanam pottoppotti chitharunna raavinte
Maaril pakayude kanalundu
Kanaloothi kanaloothi kaalam veluppikkum
Kathironte kaikkuttappaadundu
Karukaruthulloru........
Language: Malayalam

കറുകറുത്തുള്ളൊരു കാക്കച്ചി
ഇരുളിന്റെ മോള് കാക്കച്ചി
തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടി
ചിറകുവിരുത്തി കാക്കച്ചി
കണ്ടിട്ടും കാണാതെ പോകരുതേ
കൊണ്ടിട്ടും കൊള്ളാതെ നില്‍ക്കരുതേ

മലമേലെ ചിരിതൂകി പായണൊരമ്പിന്റെ
തുമ്പത്ത് തേനുണ്ട് തീയുണ്ട്
തേന്മൊഴി തീയില്‍ ഉരുകി വീഴുംകിളി
തേങ്ങുന്ന കണ്ണീര്‍പ്പാട്ടുണ്ട്
കറുകറുത്തുള്ളൊരു..........

മാനം പൊട്ടിപ്പൊട്ടി ചിതറുന്ന രാവിന്റെ
മാറില്‍ പകയുടെ കനലുണ്ട്
കനലൂതി കനലൂതി കാലം വെളുപ്പിക്കും
കതിരോന്റെ കൈക്കുറ്റപ്പാടുണ്ട്
കറുകറുത്തുള്ളൊരു..........
Movie/Album name: Kabani
Artists