Aaro Kanalaazhum Vazhiyil
2023
ആരോ കനലാളും വഴിയിൽ പൂത്തുലഞ്ഞോൾ
ആരോ കടലാടും തിരയിൽ തീപിടിച്ചോളാരോ
കണ്ണേറാ മനതിൽ ആർത്തു പെയ്തോൾ നീയോ
ആരോ അവളാരോ കളിമൺ കരുവുടച്ചോളാരോ
അവളാരോ നേർവര മായ്ച്ചു പോയോളാരോ
അവളാരോ നിഴലായ് മങ്ങി മായാ താരോ
കരകാണാ നീരിൽ നീന്തും വാഴ്വിൻ നൗകയായ്
ഗതകാലം നീറ്റും നോവിൻ തീരാ താപമായ്
തന്നാരേ തന്നാരേ താനിനോ (2)
കരകാണാ നീരിൽ നീന്തും നൗകയായ്
ഗതകാലം നീറ്റും തീരാ താപമായ്
ഏകാന്തം ദ്വീപമായ് നീയൊരാൾ
തന്നാരേ തന്നാരേ താനിനോ
കണ്ണാലേ കാതങ്ങളാം തീരങ്ങൾ
തേടുന്നോ സഞ്ചാരി നിൻ സ്വപ്നങ്ങൾ
ഉള്ളഴിഞ്ഞും നിന്നെ കണ്ടേ
കണ്ണുഴിഞ്ഞും നിന്നെ കണ്ടേ പൂവാമ്പലേ
ഒറ്റപ്പെട്ടോൾ ഒച്ചയുള്ളോൾ
തെറ്റി നിന്നോൾ കത്തിനിന്നോൾ ഓതും കുരൽ
ഉള്ളഴിഞ്ഞും നിന്നെ കണ്ടേ
കണ്ണുഴിഞ്ഞും നിന്നെ കണ്ടേ ആരോമലേ
ഒറ്റപ്പെട്ടോൾ ഒച്ചയുള്ളോൾ
തെറ്റി നിന്നോൾ കത്തിനിന്നോൾ നീയാമുയിർ
കരകാണാ നീരിൽ നീന്തും നൗകയായ്
ഗതകാലം നീറ്റും തീരാ താപമായ്
ഏകാന്തം ദ്വീപമായ് നീയൊരാൾ
തന്നാരേ തന്നാരേ താനിനോ
എങ്ങെങ്ങോ ചേക്കേറുവാൻ
തീരങ്ങൾ തേടുന്നുവോ
സഞ്ചാരി സ്വപ്നങ്ങൾ തൻ കാവൽ നീ
കരകാണാ നീരിൽ നീന്തും നൗകയായ്
ഗതകാലം നീറ്റും തീരാ താപമായ്
ഏകാന്തം ദ്വീപമായ് നീയൊരാൾ
തന്നാരേ തന്നാരേ താനിനോ
Movie/Album name: B 32 Muthal 44 Vare
Artists