SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kasthoori Kalabhangal 1992
Kasthoorikkalabhangal meniyil pooshi Karppoorathiri kathum kaivilakkenthi Kanmunnil kanikkonna thalirtha pole Innente arikil nee orungi nilpoo Kili paadi karalkkoottil Kaliyaadum odappulthandil kaattu moolunnu Oh..kaattu moolunnu Chittaadayuduthethi chithirappoomolu oh..oho.. Oh.. Chittolachilampittu muttolineerchola Veyilpponnurukumpol Kuyilppennunarumpol Oru kinnarane idavallikalil mulamthandu oothunnu Varoo nammal thedum ekaanthayaamam (kasthoori..) Thannaanam kuyil paadum ankanathenmaavil um..um.. Oh.. Ponnonakkaliyoonjaal onnu chernnaadumpol oho.. Ilam meyyile choodum kulirchandanamaake Madagandhamezhum malaruthirumee irumanveenakal Varoo nammal paadum ekaanthatheeram (kasthoori..) (പു) കസ്തൂരിക്കളഭങ്ങള്‍ മേനിയില്‍ പൂശി കര്‍പ്പൂരത്തിരി കത്തും കൈവിളക്കേന്തി കണ്‍മുന്നില്‍ കണിക്കൊന്ന തളിര്‍ത്ത പോലെ ഇന്നെന്റെ അരികില്‍ നീ ഒരുങ്ങി നില്‍പ്പൂ (സ്ത്രീ) കിളി പാടി കരള്‍ക്കൂട്ടില്‍ കളിയാടും ഓടപ്പുല്‍ത്തണ്ടില്‍ കാറ്റു മൂളുന്നു (പു) ഓ... കാറ്റു മൂളുന്നു (പു) ചിറ്റാടയുടുത്തെത്തി ചിത്തിരപ്പൂമോളു് ഓ ഒഹോ ഓ... (സ്ത്രീ) ചിറ്റോളച്ചിലമ്പിട്ടു മുട്ടൊളിനീര്‍ച്ചോല (പു) വെയില്‍പ്പൊന്നുരുകുമ്പോള്‍ കുയില്‍പ്പെണ്ണരുമ്പോള്‍ (സ്ത്രീ) ഒരു കിന്നരനേ ഇടവള്ളികളില്‍ മുളംതണ്ടു് ഊതുന്നു (ഡു) വരൂ നമ്മള്‍ തേടും ഏകാന്ത യാമം ഒ... ((പു) കസ്തൂരിക്കളഭങ്ങള്‍ ...) ((സ്ത്രീ) കിളി... ) ((പു) ഓ...) (സ്ത്രീ) തന്നാനം കുയില്‍ പാടും അങ്കണത്തേന്മാവില്‍ ഉ ഉം ഓ... (പു) പൊന്നോണക്കളിയൂഞ്ഞാല്‍ ഒന്നു ചേര്‍ന്നാടുമ്പോള്‍ ഒഹോ (സ്ത്രീ) ഇളം മെയ്യിലെ ചൂടും കുളിര്‍ചന്ദനമാകേ (പു) മദഗന്ധമെഴും മലരുതിരുമീ ഇരുമണ്‍വീണകള്‍ വരൂ നമ്മള്‍ പാടും ഏകാന്ത തീരം ഒ... ((പു) കസ്തൂരിക്കളഭങ്ങള്‍ ...) ((സ്ത്രീ) കിളി... ) ((പു) ഓ...)
Movie/Album name: Sathyapprathijna
Artists