Venal Pathayil

2021
Lyrics
Language: Malayalam

വേനൽ പാതയിൽ
നീർ മായുമേതോ കോണിൽ
ഒരു തുള്ളിത്തെന്നലെത്തീടുവാനിലപോലെ
കാത്ത് നിൽക്കുന്നിതാ
തൂവൽ പക്ഷി പോൽ കൂടേറി മെല്ലെ മൗനം
ഒരു വർണ്ണക്കാലമെത്തീടുമോ കൊതിയോടെ
കണ്ണ് തേടുന്നിതാ

പുഴകളേ മഴകളേ..
അകലയോ അണയുമോ,..
ചിരികളേ മൊഴികളേ..
വിരിയുമോ പൊലിയുമോ..

വേനൽ പാതയിൽ
നീർ മായുമേതോ കോണിൽ
ഒരു തുള്ളിത്തെന്നലെത്തീടുവാനിലപോലെ
കാത്ത് നിൽക്കുന്നിതാ
തൂവൽ പക്ഷിപോൽ
കൂടേറി മെല്ലെ മൗനം
ഒരു വർണ്ണക്കാലമെത്തീടുമോ കൊതിയോടെ
കണ്ണ് തേടുന്നിതാ

ഒരു കൈക്കുമ്പിളിൽ കടൽ വാർന്നപോലെ
വിടവാങ്ങുന്നിതാ മനം നെയ്തതാകെ
ഒരു തിളക്കം മിഴിമിനുക്കം ഇനി ദൂരെയാണോ
ഒരു തുടക്കം ചുവടൊരുക്കം
കഥമാറും കാലം ദൂരെയാണോ..

വേനൽ പാതയിൽ
നീർ മായുമേതോ കോണിൽ
ഒരു തുള്ളിത്തെന്നലെത്തീടുവാനിലപോലെ
കാത്ത് നിൽക്കുന്നിതാ
തൂവൽ പക്ഷി പോൽ കൂടേറി മെല്ലെ മൗനം
ഒരു വർണ്ണക്കാലമെത്തീടുമോ കൊതിയോടെ
കണ്ണ് തേടുന്നിതാ.
Movie/Album name: Kho Kho
Artists