മദ്ധ്യവേനലവധിയായീ ഓര്‍മ്മകള്‍ ചിത്രശാല തുറക്കുകയായീ മുത്തുകളില്‍ ചവിട്ടി മുള്ളുകളില്‍ ചവിട്ടി നഗ്നമായ കാലടികള്‍ മനസ്സിന്‍ കാലടികള്‍
എത്ര ദിവാസ്വപ്നങ്ങള്‍ എത്ര രോമഹര്‍ഷങ്ങള്‍ എട്ടുകാലിവലയില്‍ വീണ തേനീച്ചകള്‍ അവയടിച്ചുമാറ്റുമ്പോള്‍ ചുവരെഴുത്തുമായ്ക്കുമ്പോള്‍ അറിയാതെന്നുള്ളിലെത്ര നെടുവീര്‍പ്പുകള്‍ ചുടുനെടുവീര്‍പ്പുകള്‍... (മദ്ധ്യവേനല്‍.....)
എത്ര മനോദു:ഖങ്ങള്‍ എത്ര മോഹഭംഗങ്ങള്‍ തപ്തബാഷ്പനദിയില്‍ വീണ തീമുത്തുകള്‍ അവയൊരിക്കല്‍ വിരിയുമെങ്കില്‍ അമൃതുകൊണ്ടു നിറയുമെങ്കില്‍ അനുരാഗധന്യമാകുമഭിലാഷങ്ങള്‍ എന്റെ അഭിലാഷങ്ങള്‍ (മദ്ധ്യവേനല്‍..)