Nilaavinte

1991
Lyrics
Language: Malayalam

ആ.......

നിലാവിന്റെ ന‍ാട്ടില്‍ നിഴല്‍മേയും മേട്ടില്‍
നീ പോയ്മറഞ്ഞോ സഖീ?
ഇരുള്‍തൂവല്‍ വീശി
ഉയിര്‍പ്പക്ഷി പോലെ
നീയെങ്ങുപോയീ സഖീ?

ഇനിയും ജനിക്കാന്‍ കൊതിയോടെയലയും
ആത്മാക്കളോ നിശാശലഭങ്ങളോ
ഓ.....
ഇനിയും മരിക്കാന്‍ മിഴിയോടെയണയും
ആശകളോ മിന്നാമിന്നികളോ
അവരുടെവിരിയാത്ത സ്വപ്നങ്ങളോ
ഇരുളില്‍ തെളിയും താരങ്ങളോ?
നിലാവിന്റെ ന‍ാട്ടില്‍ നിഴല്‍മേയും മേട്ടില്‍
നീ പോയ്മറഞ്ഞോ സഖീ?

ഓ.........

ജനിമൃതികള്‍ക്ക് കാവലായ് നില്‍ക്കും
കാലത്തിന്റെ കാലൊച്ചയോ
ഓ......
ഇനിയുമകലാന്‍ അറിയാതെ നില്‍ക്കും
മോഹങ്ങളോ മോഹഭംഗങ്ങളോ?
വിധിയുടെ യക്ഷഗാനങ്ങളോ?
രാപ്പാടിപാടും താരാട്ടോ
നിലാവിന്റെ ന‍ാട്ടില്‍ നിഴല്‍മേയും മേട്ടില്‍
നീ പോയ്മറഞ്ഞോ സഖീ?
Movie/Album name: Agninilaavu
Artists