Nilavupole Enteyullil Vannudikkane

2022
Lyrics
Language: Malayalam

നിലാവുപോലെ എന്റെ ഉള്ളിൽ വന്നുദിക്കണേ
സ്നേഹ നാളമേ ലോക നാഥനെ
നിലാവുപോലെ എന്റെ ഉള്ളിൽ വന്നുദിക്കണേ
സ്നേഹ നാളമേ ലോക നാഥനെ

പുണ്യ വരദനെ കണ്ണ് നീരൊഴിഞ്ഞീടാൻ
അജഗണത്തിൽ എന്നെയും ചേർത്തീടേണമേ
പുണ്യ വരദനെ കണ്ണ് നീരൊഴിഞ്ഞീടാൻ
അജഗണത്തിൽ എന്നെയും ചേർത്തീടേണമേ

നിലാവുപോലെ എന്റെ ഉള്ളിൽ വന്നുദിക്കണേ
സ്നേഹ നാളമേ ... ലോക നാഥനെ

-----

വഴി മറന്ന പതിതയാണ് മുറിവുണക്കുവാൻ
നൽകിടേണമേ ഇന്ന് നിൻ കൃപാവരം
വഴി മറന്ന പതിതയാണ് മുറിവുണക്കുവാൻ
നൽകിടേണമേ ഇന്ന് നിൻ കൃപാവരം

ഉണർന്നുയർന്നിടാൻ, സ്തുതിച്ചു വാഴ്ത്തുവാൻ
ഉത്ഥിതന്റെ വചനമിന്നു നാവിൽ ഏകണേ
ഉണർന്നുയർന്നിടാൻ , സ്തുതിച്ചു വാഴ്ത്തുവാൻ
ഉത്ഥിതന്റെ വചനമിന്നു നാവിൽ ഏകണേ

നിലാവുപോലെ എന്റെ ഉള്ളിൽ വന്നുദിക്കണേ
സ്നേഹ നാളമേ ... ലോക നാഥനെ -----

ഹിതമറിഞ്ഞു നല്കിടുന്ന ദാനമൊക്കെയും
ജ്ഞാനമേകിടും നിന്റെ സ്നേഹമായ് വരും
ഹിതമറിഞ്ഞു നല്കിടുന്ന ദാനമൊക്കെയും
ജ്ഞാനമേകിടും നിന്റെ സ്നേഹമായ് വരും

കരുണയേകണേ എന്റെ നാഥനേശുവേ
ചാരെയൊന്നു വന്നു ദിവ്യ സൗഖ്യമേകണേ
കരുണയേകണേ എന്റെ നാഥനേശുവെ
ചാരെയൊന്നു വന്നു ദിവ്യ സൗഖ്യമേകണേ

നിലാവുപോലെ എന്റെ ഉള്ളിൽ വന്നുദിക്കണേ
സ്നേഹ നാളമേ ... ലോക നാഥനെ
പുണ്യ വരദനെ കണ്ണ് നീരൊഴിഞ്ഞീടാൻ
അജഗണത്തിൽ എന്നെയും ചേർത്തീടേണമേ

നിലാവുപോലെ എന്റെ ഉള്ളിൽ വന്നുദിക്കണേ
സ്നേഹ നാളമേ ... ലോക നാഥനെ
Movie/Album name: Varayan
Artists