Manikandaa jaya manikandaa jaya
Mahishi marddananayyappaa ayyappaa
Mangludarshanamekuka darshanam
Mohananaayorayyappaa
(manikandaa...)
Pacchari thinnu viliykkukayaanee
Maayaanandananaayavane ayyappaa
Maamala than ponnaruvikalozhukum
Maamala thannilirippavane
(manikandaa...... )
Thaarikane nin pambaanadiyil
Thaaraattil kulirettavane ayyappaa
Thaanu namikkunnavarude nere
Thaamara pole chirippavane
(manikandaa.......)
Manjapporulil mudiyaattathinu
Manjalaninjoru mohanane ayyappaa
Keralanaadin pulakam chaarthaan
Keliyezhum muniyaandavane
(manikandaa......)
Peelikkathirum oliyambiliyum
Laaliykkunnoli poondavane ayyappaa
Minnalppinarin oliyala veeshum
Ponnin churika dharichavane
(manikandaa.......)
Anthikamanayunnorkkalivunaraan
Punchirikaatti erippavane ayyappaa
Nalla manasin ponnoli pakaraan
Panthaladasanumaayavane
(manikandaa........)
Cheythaalum kaanathellaavareyum
Angine kandariyunnavane ayyappaa
Aarum hrdayam nonthu vilichal
Angezhunnallum bhagavaane
(manikandaa........)
മണികണ്ഠാ ജയ മണികണ്ഠാ ജയ
മഹിഷി മർദ്ദനനയ്യപ്പാ അയ്യപ്പാ
മംഗളദർശനമേകുക ദർശനം
മോഹനനായോരയ്യപ്പാ
(മണികണ്ഠാ...)
പച്ചരി തിന്നു വിളിയ്ക്കുകയാണീ
മായാനന്ദനനായവനേ അയ്യപ്പാ
മാമല തൻ പൊന്നരുവികളൊഴുകും
മാമല തന്നിലിരിപ്പവനേ
(മണികണ്ഠാ...... )
താരികനേ നിൻ പമ്പാനദിയിൽ
താരാട്ടിൽ കുളിരേറ്റവനേ അയ്യപ്പാ
താണു നമിയ്ക്കുന്നവരുടെ നേരേ
താമര പോലെ ചിരിപ്പവനേ
(മണികണ്ഠാ.......)
മഞ്ഞപ്പൊരുളിൽ മുടിയാട്ടത്തിന്
മഞ്ഞളണിഞ്ഞൊരു മോഹനനേ അയ്യപ്പാ
കേരളനാടിൻ പുളകം ചാർത്താൻ
കേളിയേഴും മുനിയാണ്ടവനേ
(മണികണ്ഠാ......)
പീലിക്കതിരും ഒളിയമ്പിളിയും
ലാളിയ്ക്കുന്നൊളി പൂണ്ടവനേ അയ്യപ്പാ
മിന്നൽപ്പിണരിൻ ഒളിയല വീശും
പൊന്നിൻ ചുരിക ധരിച്ചവനേ
.(മണികണ്ഠാ.......)
അന്തികമണയുന്നോർക്കലിവുണരാൻ
പുഞ്ചിരികാട്ടി ഇരിപ്പവനേ അയ്യപ്പാ
നല്ല മനസ്സിൻ പൊന്നൊളി പകരാൻ
പന്തളദാസനുമായവനേ
(മണികണ്ഠാ........)
ചെയ്താലും കാണാതെല്ലാവരെയും
അങ്ങിനെ കണ്ടറിയുന്നവനേ അയ്യപ്പാ
ആരും ഹൃദയം നൊന്തു വിളിച്ചാൽ
അങ്ങെഴുന്നള്ളും ഭഗവാനേ
(മണികണ്ഠാ........)
Movie/Album name: TD Dasan Std VI B
Artists