Neerattuvan Nee Varumo

2011
Lyrics
Language: Malayalam

(സ്ത്രീ) നീരാടുവാന്‍ നീ വരുമോ ജലകണമായു്
താരാട്ടുവാന്‍ നീ വരുമോ സ്വരഗണമായു്
മനസ്സില്‍ നിന്നെ ലാളിക്കാനായു്
മലരണി നിന്നെ പൂജിക്കാനായു്
എന്നുടെ തേന്മാവില്‍ വൈരികളായു്
നിന്‍ പേരുകളുഴിയാം
പേരോലത്തുള്ളികളായെന്‍ കയ്യില്‍ പതിയാം

(സ്ത്രീ) നീരാടുവാന്‍ നീ വരുമോ ജലകണമായു്
താരാട്ടുവാന്‍ നീ വരുമോ സ്വരഗണമായു്
(പു) ഹയ്യയ്യാ...

(സ്ത്രീ) കളിമെയ്യില്‍ തഴുകാതെ നീ പോയോ
വെറുതെ മിഴിമുനയാല്‍ എന്നെയിളക്കിപ്പോയോ
മഞ്ഞലയും നീരായരികില്‍ വായോ
അളവില്ലാ പ്രണയക്കനികള്‍ തായോ
ഹൃദയത്തിന്‍ത്തുഴയില്‍ നീരായു് പുളരുന്നു നീ
അധരത്തിന്നിതളില്‍ തേനായു് പൊതിയുന്നു നീ
(പു) കാണുന്നു ഞാന്‍ സഖി
നിന്‍ മൗനമാനസം
കാര്‍മേഘവല്ലനായു്
വന്നേ ഞാന്‍ പ്രേമമന്ത്രങ്ങള്‍ മന്ത്രിച്ചീടാന്‍
(സ്ത്രീ) നീരാടുവാന്‍

(സ്ത്രീ) ഉം..

(പു) അരളിപ്പൂ നിറമോലും നിന്‍ മെയ്യിന്‍
അഴകെല്ലാമറിയുന്നല്ലോയീ ഞാന്‍
മഴമുത്തുന്നേരം പെണ്ണിന്‍ നാണം
എന്നെ മണിമാറില്ലെയ്യുന്നേ നീ ബാണം
നിറനാഴിപ്പുളകം നിറയും നദിയാണേ നീ
നിലയില്ലാതാനന്ദത്തില്‍ നീന്തുന്നേ ഞാന്‍
(സ്ത്രീ) അലകളാകുവാന്‍
അലസമാടുവാന്‍
തിടുക്കമായി ഞാന്‍
നിനക്കു വേണ്ടി മണിമഞ്ചല്‍ പണിയുന്നേ ഞാന്‍

(സ്ത്രീ) നീരാടുവാന്‍ നീ വരുമോ ജലകണമായു്
താരാട്ടുവാന്‍ നീ വരുമോ സ്വരഗണമായു്
Movie/Album name: Badrinath
Artists