വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു നല്ല വാസനപ്പൂ പോൽ നീ വിടർന്നു മഞ്ഞു പോൽ അമ്മയോ പുൽകി നിന്നു നിന്റെ കുഞ്ഞിതൾ കവിളിലായ് ഉമ്മ തന്നു (വാത്സല്യപ്പൊൻവെയിലായ് ....)
കുരുവി തൻ കൊഞ്ചലിൽ നീ അലിഞ്ഞു പായും അരുവി തൻ നൂപുരം നീ അണിഞ്ഞു (2) അകമാകെ അറിവിന്റെ തിരി തെളിഞ്ഞു സ്നേഹവലയത്തണുപ്പിനെ നീയറിഞ്ഞു (വാത്സല്യപ്പൊൻവെയിലായ് ....)
അഴകിന്റെ പാലാഴി നീ കടഞ്ഞു പൊന്തും അമൃതിന്റെ തുള്ളികൾ നീ നുണഞ്ഞു (2) അഴലിന്റെ മാറാപ്പ് നീ വെടിഞ്ഞു ദൈവമിവിടേക്കു വീണ്ടും വരം ചൊരിഞ്ഞു (വാത്സല്യപ്പൊൻവെയിലായ് ....)