ജഗഡ ജഗഡ ജഗഡം ചെയ്യും നാം തകിട തകിട തകിടം കാട്ടും നാം ഭുവനഗഗന സകലം മാറ്റും നാം ഝടുതിയിൽ മരണജനന ശകടം ഓട്ടാനായ് മരണജനന ലിഖിതം മാറ്റാനായ് ഭുവനഗഗന സകലം ശബ്ദിക്കും ഡമരുകൾ ഈ തീയിൽ നമ്മുടെ ജന്മമായ് ഈ ജീവിതചിന്തകളായുധം ഈ ദുഃഖിത രക്തപദുഷ്ട ശത്രുവായ് നാം രം പം പം പം (ജഗഡ-ജഗഡ-...)
ആടാമീ സൗമ്യനർത്തനം പാടാമീ ജിഗീഷകീർത്തനം വില്ലെങ്കിൽ വില്ലാളി നാം ഹേ ഏ പോരുന്നു കൂടെയീ യുഗം ചേരുന്നു ധീരധീരമായ് ജീവന്റെ സന്ദേശമായ് ഇന്നല്ലോ കർമ്മഭൂമികൾ നാളെകൾ വേണ്ടേ ഇന്നലെകൾ എന്തു നിഷ്ഫലം വേണ്ടേ വേണ്ടാ പന്താടും ഭൂലോകം എന്നും കൊണ്ടാടും ജേതാക്കൾ ഈ നാട്ടിൽ തക തക ധിമി തക ജുനു (ജഗഡ ജഗഡ ..)
ഇടിയട്ടെ സകലവ്യോമവും പിളരട്ടെ ഭൂമിയീ ക്ഷണം പാടും നാം ഈ ഗാനവും ഹോ...ഓ നടുരാത്രിയിൽ സൂര്യദർശനം സൃഷ്ടിക്കും വയസ്സ് ഇന്ധനം ആടാം നാം സന്മാർഗമായ് വാഗ് ബാണം ജീവരാശിയിൽ എൻ സിദ്ധാന്തം രണവീര്യം കാലവേദിയിൽ എൻ വേദാന്തം കൈ കൂപ്പി നിൽക്കും ഈ ലോകം ജേതാക്കൾ നമ്മോട് ഈ നാട് തകതക ധിമി തകജുനു (ജഗഡ ജഗഡ )