Maanthalirinpattu

1999
Lyrics
Language: English

Maanthalirin pattuchuttiya
Maarkazhi poomkanyake
Maan mizhi nee onnu nillu
Chollu chollu nee chollu chollu
Hai hai chollu chollu nee chollu chollu
Ponkalo ponnonapulariyo
Paathirapoo choodi vanna thinkalo
Thinkal maaril chaayurangum maankidavo
Chollu chollu hai hai chollu chollu

Poovukalil chooduvachu nee varumbol
Pravukalaal koodukalil sruthimeettum
Paavukalil poovilakku koluthivakkum
Kaatharamaam mohangal ennapole
Ponkalo ponnona pulariyo
Paathirapoo choodi vanna thinkalo
Thinkal maaril chaayurangum maankidavo
Chollu chollu
(maanthalirin pattuchuttiya ...)

Aadipularvelayil naam ee vazhiye
Paadivannu jeevashaakhi poovaninju
Snehamayi poorvajanma smrithikaletho
Saurabhamaayi ee nammil ennumille
Ponkalo ponnona pulariyo
Paathirapoo choodi vanna thinkalo
Thinkal maaril chaayurangum maankidavo
Chollu chollu
(maanthalirin pattuchuttiya ...)
Language: Malayalam

ഉം... ഓ... അ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ
ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്

പൂവുകളില്‍ ചൊവ്ടു വച്ചു നീ വരുമ്പോള്‍
പ്രാവുകളാ കൂടുകളില്‍ ശ്രൂതി മീട്ടും
പാവുകളില്‍ പൂവിളക്ക് കൊളുത്തി വെയ്ക്കും
കാതരമാം മോഹങ്ങള്‍ എന്ന പോലെ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ ചൊല്ല് ചൊല്ല്

ഹോ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്

ഹോ...
ആദി പുലര്‍ വേളയില്‍ നാം ഈ വഴിയേ
പാടി വന്നു ജീവശാഖി പൂവണിഞ്ഞു
സ്നേഹമയി പൂര്‍വ്വജന്മ സ്മൃതികളേതോ
സൗരഭമായ് ഈ നമ്മില്‍ എന്നുമില്ലേ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ ചൊല്ല് ചൊല്ല്

ഹോ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
Movie/Album name: Prem Poojaari
Artists