Madanapushpavana Shalabhangale

1974
Lyrics
Language: English

Aa...aa..aa...
Madanapushpavanashalabhangale
Madhura madhuramaam nimishangale
Ithranaal ethu swapnathinte
Mottil ningal olichirunnu

Mohanidrayil ninnum ningade
Mohanagaanamenne vilichunarthi
Vilichu njaanaam daasiyeyiruthi
Vikaaraswarnnaradhathil navamoru
Vikaaraswarnnaradhathil
Aa....aa...aa..aa....
(madanapushpa....)

Aanandathin paraagadhooliyaal
Aathmaavin ankanam alamkruthamaay
Vilaasanaliniyilirangum njaanoru
Maraalaraajakumaari njaanoru
Maraalaraajakumari
Aa...aa...aa..aa....
Language: Malayalam

മദനപുഷ്പവനശലഭങ്ങളേ
മധുര മധുരമാം നിമിഷങ്ങളേ
ഇത്രനാള്‍ ഏതു സ്വപ്നത്തിന്റെ
മൊട്ടില്‍ നിങ്ങളൊളിച്ചിരുന്നു?

മോഹനിദ്രയില്‍ നിന്നും നിങ്ങടെ
മോഹനഗാനമെന്നെ വിളിച്ചുണര്‍ത്തി
വിളിച്ചു, ഞാനാം ദാസിയെയിരുത്തി
വികാരസ്വര്‍ണ്ണരഥത്തില്‍ - നവമൊരു
വികാരസ്വര്‍ണ്ണരഥത്തില്‍
(മദന...)

ആനന്ദത്തിന്‍ പരാഗധൂളിയാല്‍
ആത്മാവിന്‍ അംഗണം അലംകൃതമായ്
വിലാസനളിനിയിലിറങ്ങും ഞാനൊരു
മരാളരാജകുമാരി - ഞാനൊരു
മരാളരാജകുമാരി
(മദന...)
Movie/Album name: Moham
Artists