Doore Doore

2024
Lyrics
Language: Malayalam

ദൂരെ ദൂരെ ആകാശ പൂങ്കുന്നിൻ മേലേ
തോരെത്തോരെ തൂമഴ പെയ്യണ ചേലേ
നീലാമ്പൽ മിഴികൾ നീർത്തും
കാട്ടാറിൻ നടുവിൽ നിൽക്കാം
കാതോടു കവിത മൂളും കാടും
നെഞ്ചാകെ കുളിര് തൂവും
കാറ്റിന്റെ വിരല് കോർക്കേ
കാണാത്ത കനി തിരഞ്ഞേ പോകാം
മഞ്ഞിൽ നനഞ്ഞൊരു ചെമ്പകപൂവ് തരാം
മെല്ലെ നെഞ്ചിലൊരു ചെറുചുംബന ചൂട് തരാം
ദൂരെ ദൂരെ ആകാശ പൂങ്കുന്നിൻ മേലേ
തോരെത്തോരെ തൂമഴ പെയ്യണ ചേലേ

പുഞ്ചിരി വിരിയും കാറ്റിൽ താലോലം
പാരാകെ തേടുന്നേ നീഹാരം നിന്നെ
കൊഞ്ചല് കുറുകും ആറ്റിൻ കല്ലോലം
തോരാതെ മൂടുന്നേ മെയ്യാകെ പയ്യേ
ഏലമലക്കാടോ ദൂരേ
ചോലമയിൽ ചേലോ മേലേ
കോടമഞ്ഞിലൂടെ മൂളി പാടുന്നുണ്ടേ
മേഘമലമേടോ ദൂരെ
ചോലക്കലമാനോ ചാരേ
മാനത്തൂടെ പായും തേരേ കാണുന്നുണ്ടോ
കുഞ്ഞോളചുരുളു കോതി
ചെമ്മാനകനലു തേവി
ചില്ലോടമൊഴുകിടുന്നേ മേലേ
കുന്നോളം കനവ് കണ്ടേ
പൊന്നാട ചിറകു തീർത്തേ
മായാത്ത മധുരമേ നീ പോകെ
അന്തിവെയിലിലെ നൊമ്പരചോപ്പകലെ
നെഞ്ചിൽ വിങ്ങുമൊരു കഥ മഞ്ഞിൽ പെയ്തൊഴിയേ
ദൂരെ ദൂരെ ആകാശപൂങ്കുന്നിൻ മേലേ
തോരെത്തോരെ തൂമഴ പെയ്യണ ചേലേ
Movie/Album name: Mango Muri
Artists