Malar Mandahaasam

1997
Lyrics
Language: English

Malarmandahaasam nukarunna thennal
Azhakettidaam nin ilameni thannil thazhukunnuvo
Palakodi janmam pranayaartha daaham
Thudarunnu mannil ina thedi namal ilamaanukal

Manasennathetho maayaavimaanam athileri naam paayunnithaa
Vazhiyoramoro maaraalakal keniyettiyaalum thalarilla naam thakarilla naam

Thennikkoru mookkuvathippenne ninnethedi maaran varunne
Ishtam koodum neram thammil vattam ketti muthum neram
Ayyayyayye naanam thonnille
(malarmandahaasam..)

Pulakangal pookkum poonthoppu thedi palanaalil naam neenthumpozhum
Thuzhayattu poyaal onnaayidaam thuna pankidaan ee narajeevitham mathiyaakumo
Chaalappozhikkaaleykkappachan laadam vachittippam vannethum
Melum keezhum nokkaathoro pozhathangal kaanikkalle maanakkedum kaattikkoottalle
(malarmandahaasam..)
Language: Malayalam

മലര്‍മന്ദഹാസം നുകരുന്ന തെന്നല്‍
അഴകേറ്റിടും നിന്‍ ഇളമേനി തന്നില്‍ തഴുകുന്നുവോ
പലകോടി ജന്മം പ്രണയാര്‍ത്ത ദാഹം
തുടരുന്നു മണ്ണില്‍ ഇണതേടി നമ്മള്‍ ഇളമാനുകള്‍

മനസ്സെന്നതേതോ മായാവിമാനം അതിലേറി നാം പായുന്നിതാ
വഴിയോരമോരോ മാറാലകള്‍ കെണിയേറ്റിയാലും തളരില്ല നാം തകരില്ല നാം

തെന്നിക്കോരൂ മുക്ക്വത്തിപ്പെണ്ണേ നിന്നെത്തേടി മാരന്‍ വരുന്നേ
ഇഷ്ടം കൂടും നേരം തമ്മില്‍ വട്ടം കെട്ടി മുത്തും നേരം
അയ്യയ്യയ്യേ നാണം തോന്നില്ലേ

മലര്‍മന്ദഹാസം നുകരുന്ന തെന്നല്‍
അഴകേറ്റിടും നിന്‍ ഇളമേനി തന്നില്‍ തഴുകുന്നുവോ

ആ...

പുളകങ്ങള്‍ പൂക്കും പൂന്തോപ്പു തേടി പലനാളില്‍ നാം നീന്തുമ്പോഴും
തുഴയറ്റുപോയാല്‍ ഒന്നായിടാം തുണപങ്കിടാന്‍ ഈ നരജീവിതം മതിയാകുമോ

ചാലപ്പൊഴിക്കാളേയ്ക്കപ്പച്ചന്‍ ലാഡം വച്ചിട്ടിപ്പം വന്നെത്തും
മേലും കീഴും നോക്കാതോരോ പോഴത്തങ്ങള്‍ കാണിക്കല്ലേ മാനക്കേടും കാട്ടിക്കൂട്ടല്ലേ

മലര്‍മന്ദഹാസം നുകരുന്ന തെന്നല്‍
അഴകേറ്റിടും നിന്‍ ഇളമേനി തന്നില്‍ തഴുകുന്നുവോ
പലകോടി ജന്മം പ്രണയാര്‍ത്ത ദാഹം
തുടരുന്നു മണ്ണില്‍ ഇണതേടി നമ്മള്‍ ഇളമാനുകള്‍
Movie/Album name: Adukkala Rahasyam Angaadippaattu
Artists