Panineerpoovinte pattuthaalil
Palunkupoloru manjuthulli
Poya rajanithan kannuneero
Vanna pakalinte kaanikkayo-?
(panineerpoovinte...)
Ekanthadhu:khathin neelambarathil
Etho sharathkala neeradamay njan
En mizhithumbile nakshathramuthe!
Ninne jwalippichathethu sayahnam?
(panineerpoovinte...)
Mookandhakaarathinnalayazhi thannil
Etho niraadharashekharamay njan
En jeevabindhuvam kannuneer muthe!
Ninneyaniyunnathethu gandharvan?
(panineerpoovinte...)
പനിനീര്‍പ്പൂവിന്റെ പട്ടുതാളില്‍
പളുങ്കുപോലൊരു മഞ്ഞുതുള്ളി
പോയ രജനിതന്‍ കണ്ണുനീരോ
വന്ന പകലിന്റെ കാണിക്കയോ
ഏകാന്തദുഃഖത്തിന്‍ നീലാംബരത്തില്‍
ഏതോ ശരത്കാല നീരദമായ് ഞാന്‍
എന്‍ മിഴിത്തുമ്പിലെ നക്ഷത്രമുത്തേ
നിന്നെ ജ്വലിപ്പിച്ചതേതു സായാഹ്നം?
മൂകാന്ധകാരത്തിന്നലയാഴി തന്നില്‍
ഏതോ നിരാധാരശേഖരമായ് ഞാന്‍
എന്‍ ജീവബിന്ദുവാം കണ്ണുനീര്‍ മുത്തേ
നിന്നെയണിയുന്നതേതു ഗന്ധര്‍വ്വന്‍?
Movie/Album name: Anjali
Artists