(f) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍ (m) വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍ (f) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ (m) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ (f) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
(hindi bit)
(m) വെണ്ണിലാവും പൊന്നാമ്പല്‍ പൂവും തമ്മിലെന്തോ കഥ ചൊല്ലി (f) ഒരു കുഞ്ഞി കാറ്റും കസ്തൂരിമാനും കാട്ടുമുല്ലയെ കളിയാക്കി (m) മേലെ നിന്നും സിന്ദൂര താരം (f) മേലെ നിന്നും സിന്ദൂര താരം സന്ധ്യയെ നോക്കി പാടി
(f) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
(f) നീല വാനം മേലാകെ മിന്നും മാരിവില്ലിന്‍ കസവണിഞ്ഞു (m) ഒരു നേര്‍ത്ത തിങ്കള്‍ കണ്ണാടിയാറിന്‍ മാറിലുറങ്ങും വധുവായി (f) മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം (m) മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം (d) രാവിനു കളഭം ചാര്‍ത്തി
(f) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍ (m) വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍ (f) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ (m) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ
(f) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍ കാറ്റു മൂളും പാട്ടിന്‍ പേരെന്ത് (m) വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍ കൂടുവെക്കാന്‍ തേടും കുളിരേത് (f) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ (m) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ (f) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍ കാറ്റു മൂളും പാട്ടിന്‍ പേരെന്ത്