Mounamithenthe maayaavi nin Manthrapetakam thurakkarutho Ente mizhiyilum malarsharamille Ente maarilum madanappooville... Mounamithente maayaavi...nin Manthrapetakam thurakkarutho....
Language: Malayalam
മൌനമിതെന്തേ മായാവി നിൻ മന്ത്രപേടകം തുറക്കരുതോ എന്റെ മിഴിയിലും മലർശരമില്ലേ എന്റെ മാറിലും മദനപ്പൂവില്ലേ.. മൌനമിതെന്തേ മായാവി....
വിളിച്ചുണർത്തും എന്നോർത്തു ഞാൻ മയങ്ങീ.. തളയും വളകളും അണിയാതെ ഉറങ്ങീ... വെള്ളിജാലക കൊളുത്തുകൾ കിലുങ്ങീ കള്ളൻ കാറ്റിന്റെ കൈകളിൽ ഞെരുങ്ങീ...
മൌനമിതെന്തേ മായാവി.....
തരിച്ചു വിടരുമെൻ മേനിയിൽ തഴുകി തുടിച്ചു നീന്തിയീ യമുനയിലൊഴുകൂ... ഉള്ളിൽ ആഹ്ലാദ തോണികൾ ഇറക്കൂ... എന്നും നിൻ സ്വപ്നമതിൽ സഞ്ചരിയ്ക്കും...
മൌനമിതെന്തേ മായാവി നിൻ മന്ത്രപേടകം തുറക്കരുതോ എന്റെ മിഴിയിലും മലർശരമില്ലേ എന്റെ മാറിലും മദനപ്പൂവില്ലേ.. മൌനമിതെന്തേ മായാവി നിൻ മന്ത്രപേടകം തുറക്കരുതോ....