Manassinte Maniveena

2015
Lyrics
Language: English

Manassinte maniveena urangiyillaa
Nilaavinte geethamaay njaanunarnnu...(2)
Kanakaaksharangal ezhuthunnu ente
Karalile kalppanaa mayilppeeliyaal..
Karalile kalppanaa mayilppeeliyaal....
Manassinte maniveena urangiyillaa
Nilaavinte geethamaay njaanunarnnu..

Ozhukkunnu njaanente omana kinaakkal than
Kalithonikal ee paalalayil...
Oh...ozhukkunnu njaanente omana kinaakkal than
Kalithonikal ee paalalayil.....
Athilonnu nin kannoram ananjuvenno atho..
Anuraaga paurnnamiyil alinjuvenno...
Athilonnu nin nenchoram thuzhanjuvanno atho..
Anuraaga paurnnamiyil alinjuvenno
Anuraaga paurnnamiyil alinjuvenno....
Manassinte maniveena urangiyillaa
Nilaavinte geethamaay njaanunarnnu..

Aa...aa...aa...aa...aa...
Orukkunnu njaanente omalpratheeksha than
Palunku koodaaramee paathirayil...
Oh....orukkunnu njaanente omalpratheeksha than
Palunku koodaaramee paathirayil..
Athil veenu thilanguvathu thaarakayo..atho
Alivaarnna ninnude punchiriyo...
Athil veenu thilanguvathu thaarakayo..atho
Anupame ninnude punchiriyo
Anupame ninnude punchiriyo....
(manassinte maniveena...)
Language: Malayalam

മനസ്സിന്റെ മണിവീണ ഉറങ്ങിയില്ലാ
നിലാവിന്റെ ഗീതമായ് ഞാനുണർന്നു...(2)
കനകാക്ഷരങ്ങൾ എഴുതുന്നു എന്റെ
കരളിലെ കല്പനാ മയിൽപ്പീലിയാൽ..
കരളിലെ കല്പനാ മയിൽപ്പീലിയാൽ....
മനസ്സിന്റെ മണിവീണ ഉറങ്ങിയില്ലാ
നിലാവിന്റെ ഗീതമായ് ഞാനുണർന്നു...

ഒഴുക്കുന്നു ഞാനെന്റെ ഓമനകിനാക്കൾതൻ
കളിത്തോണികൾ ഈ പാലലയിൽ...
ഓ...ഒഴുക്കുന്നു ഞാനെന്റെ ഓമനകിനാക്കൾതൻ
കളിത്തോണികൾ ഈ പാലലയിൽ.....
അതിലൊന്നു നിൻ കണ്ണോരം അണഞ്ഞുവെന്നോ അതോ..
അനുരാഗ പൗർണ്ണമിയിൽ അലിഞ്ഞുവെന്നോ...
അതിലൊന്നു നിൻ നെഞ്ചോരം തുഴഞ്ഞു വന്നോ അതോ..
അനുരാഗ പൗർണ്ണമിയിൽ അലിഞ്ഞുവെന്നോ
അനുരാഗ പൗർണ്ണമിയിൽ അലിഞ്ഞുവെന്നോ....
മനസ്സിന്റെ മണിവീണ ഉറങ്ങിയില്ലാ
നിലാവിന്റെ ഗീതമായ് ഞാനുണർന്നു...

ആ...ആ...ആ...ആ...ആ...
ഒരുക്കുന്നു ഞാനെന്റെ ഓമൽപ്രതീക്ഷതൻ
പളുങ്കുകൂടാരമീ പാതിരയിൽ...
ഓ....ഒരുക്കുന്നു ഞാനെന്റെ ഓമൽപ്രതീക്ഷതൻ
പളുങ്കുകൂടാരമീ പാതിരയിൽ....
അതിൽ വീണു തിളങ്ങുവതു് താരകയോ..അതോ
അലിവാർന്ന നിന്നുടെ പുഞ്ചിരിയോ...
അതിൽ വീണു തിളങ്ങുവതു് താരകയോ..അതോ..
അനുപമേ നിന്നുടെ പുഞ്ചിരിയോ
അനുപമേ നിന്നുടെ പുഞ്ചിരിയോ....
(മനസ്സിന്റെ മണിവീണ...)
Movie/Album name: My Dear Maaman
Artists