Mizhiyoram Mazhayaavaan

2014
Lyrics
Language: English

Mizhiyoram mazhayaavaan
Onnithile varumo...
Idanenchil eenavumaay
Ormmakale...ithile....

Ee virahaardra velayil...
Nira mauna venuvil
Nanu thennalaakuvaan
Iniyaaro......

Mizhiyoram mazhayaavaan
Mizhiyoram mazhayaavaan....

Therirangi varumorunaal
Kavithakaliravu cherumithalazhakode...
Mannin madiyil ezhuthaam
Kanavukal urukiyanayumoru nizhalil...
Ee gaanamidarumpol...ninnaardra nimishangal
Nenchoramoru thennal..thaaraattu thedunno..
Ini ennil...shishirame....
Chempoovil pulari viriyaan
Vaarmazhavillupolumee...mazhayil nananjuvo
Vidavaangumeenamaay paadaam njaan...

Mizhiyoram...mizhiyoram...
Mazhayaavaan...mazhayaavaan...
Mizhiyoram mazhayaavaan....
Language: Malayalam

മിഴിയോരം മഴയാവാൻ
ഒന്നിതിലെ വരുമോ...
ഇടനെഞ്ചിൽ ഈണവുമായ്
ഓർമ്മകളേ...ഇതിലേ....

ഈ വിരഹാർദ്രവേളയിൽ...
നിറ മൗനവേണുവിൽ
നനു തെന്നലാകുവാൻ
ഇനിയാരോ......

മിഴിയോരം മഴയാവാൻ
മിഴിയോരം മഴയാവാൻ....

തേരിറങ്ങി വരുമൊരുനാൾ
കവിതകളിരവുചേരുമിതളഴകോടെ...
മണ്ണിൻ മടിയിൽ എഴുതാം
കനവുകളുരുകിയണയുമൊരു നിഴലിൽ...
ഈ ഗാനമിടറുമ്പോൾ...നിന്നാർദ്ര നിമിഷങ്ങൾ
നെഞ്ചോരമൊരു തെന്നൽ..താരാട്ടു തേടുന്നോ..
ഇനി എന്നിൽ...ശിശിരമേ....
ചെമ്പൂവിൽ പുലരി വിരിയാൻ
വാർമഴവില്ലുപോലുമീ...മഴയിൽ നനഞ്ഞുവോ
വിടവാങ്ങുമീണമായ് പാടാം ഞാൻ...

മിഴിയോരം...മിഴിയോരം...
മഴയാവാൻ...മഴയാവാൻ..
മിഴിയോരം മഴയാവാൻ......
Movie/Album name: The Factory
Artists