കല്യാണം കല്യാണം കാത്തിരുന്ന കല്യാണം കള്ളന്റെ കവിള്‍ത്തടത്തില്‍ കവിത കുറിച്ചു നാണം - നാണം
മന്ദം മന്ദം പദം വെച്ചു മണവാട്ടി നടന്നു മണിയറക്കതകുകള്‍ മൗനമായിട്ടടഞ്ഞു ശരറാന്തല്‍ വിളക്കിലെ തിരിമെല്ലെയണഞ്ഞു ശരല്‍ക്കാലചന്ദ്രന്‍ കണ്ടു കണ്ണുപൊത്തിക്കളഞ്ഞു
ഒന്നു് രണ്ടു് മൂന്നു് നാലു് അഞ്ചു് ആറു് ഏഴു് എട്ടു് ഒമ്പതു് പത്തു് - മാസം പത്തു വന്നുതികഞ്ഞു ക്വാ ക്വാ ക്വാ ക്വാ കുഞ്ഞു കരഞ്ഞു വാ വാ വാ വോ താരാട്ടു പറഞ്ഞു
തോളത്തു് കേറ്റിവെച്ചു് തുള്ളിത്തുള്ളിമറിഞ്ഞു തൊട്ടിലാട്ടിത്തൊട്ടിലാട്ടി കൈരണ്ടും കുഴഞ്ഞു മുതുകത്തെടുത്തിരുത്തി കൊമ്പനാന ചമഞ്ഞു മുത്തം വെച്ചു മുത്തം വെച്ചു മൂക്കു ചപ്പിച്ചതഞ്ഞു