പ്രണയമന്ത്രത്തുടിയുണര്‍ത്താന്‍ വന്നു നീ പിന്‍നിലാവിന്‍ സ്നേഹലയമായ് മാറി നീ ചന്ദ്രലേഖേ നിന്റെ ജാലം കിനാവിന്‍ സ്വര്‍ണ്ണരേഖകളായ് എഴുതാം ഞാന്‍... എഴുതാം ഞാന്‍... (പ്രണയമന്ത്ര)
എന്റെ ജന്മം ധന്യമാകാന്‍ വസന്തം പൂവിടര്‍ത്തിയ വേളയില്‍ മാഞ്ഞുപോകരുതേ മഞ്ജുപൗരുഷമേ ജീവതന്ത്രികള്‍ മീട്ടി ഞാന്‍ പാടാം പോരൂ പ്രണയം കവിയും സുലളിതമൊരു കവിത- യൊഴുകുമമരജതികളിതിലാടൂ പ്രിയതോഴീ (പ്രണയമന്ത്ര)