Pranayalole Baale

2025
Lyrics
Language: Malayalam

പ്രണയാലോലേ ബാലേ
പ്രിയമാം കാലം അരികെ
മധുരാലാപം കേൾക്കുന്നില്ലേ
മാരൻ ഏറെ മോഹം തന്നില്ലേ
പ്രണയാലോലേ ബാലേ
പ്രിയമാം കാലം അരികെ
മധുരാലാപം കേൾക്കുന്നില്ലേ
മാരൻ ഏറെ മോഹം തന്നില്ലേ
മതി മതി എനിക്ക് ചിറകണിയാൻ
നിൻ ചിരി മതിയേ
പുതുമഴ എന്നിൽ പെയ്യും സുഖമറിയാൻ
നിൻ വാക്കിൻ തലോടൽ മതി
നോവുമാഞ്ഞു പോകുവാൻ
നീ ചാരെ നിന്നാൽ മതി
എന്നുമെൻ്റെ യാത്രയിൽ
കൈ കോർത്തു കൂട്ടായി നീ മതി
പ്രണയാലോലേ ബാലേ
പ്രിയമാം കാലം അരികെ
മധുരാലാപം കേൾക്കുന്നില്ലേ
മാരൻ ഏറെ മോഹം തന്നില്ലേ

ഇന്ന് ഒന്നാകെയും മലരുകൾ പൂവിടാൻ
പ്രണയാർദ്രമായ് എന്നെ തൊടും
നിൻ മുഖം മാത്രം മതി
നീളെ തൂവാക തൻ
തണൽ നീ വരുമ്പോഴും
നിൻ നിഴൽ തരും തണൽ മതി
നിൻ വനം തരും കുട മതി
പൊൻകിനാവൂഞ്ഞാലിടാൻ
നിൻ സ്നേഹ തീരം മതി
ഓർമ്മയിൽ മായാതെ നിൻ
മധുര ഗീതം മതി
പ്രണയാലോലേ ബാലേ
പ്രിയമാം കാലം അരികെ
മധുരാലാപം കേൾക്കുന്നില്ലേ
മാരൻ ഏറെ മോഹം തന്നില്ലേ

പുലരിയിലെനിയ്ക്കു ചിറക്കരുളാൻ
നിൻ ചിരി മതി
പുതു മഴ ഉള്ളിൽ ചെയ്യും സുഖമറിയാൻ
നിൻ വാക്കിൻ തലോടൽ മതി
നോവ് മാഞ്ഞ് പോകുവാൻ
നീ ചാരെ നിന്നാൽ മതി
എന്നുമെൻ്റെ യാത്രയിൽ
കൈ കോർത്തു കൂട്ടായി നീ മതി
മേലേ മായും നേരം മേളക്കാവിന്നോളം
മായാ മേഘം പല്ലക്കേറി ഞാൻ വരാം
ആരും കാണാ മേട്ടിൽ പൂകൾ മേയും വീട്ടിൽ
വേളിപ്പെണ്ണായ് നിന്നെ കൊണ്ടുപോയിടാം
പ്രണയാലോലേ ബാലേ
പ്രിയമാം കാലം അരികെ
മധുരാലാപം കേൾക്കുന്നില്ലേ
മാരൻ ഏറെ മോഹം തന്നില്ലേ
Movie/Album name: Madhurakkanakku
Artists