Neermuthin Mouname

1995
Lyrics
Language: Malayalam

ഗ... മ... പ... രി..
രി... ഗ... മ... സ..

ഗ മ രി സ സ പ മ പ പ...
ഗ മ സ ഗ മ ഗ രി മ പ രി സ..

നീര്‍മുത്തിന്‍ മൗനമേ നീയാരെന്‍ സ്വപ്നമോ
ശുഭ തോഡി പുണരുന്ന യാമം നടരാജ ശിങ്കാര ഗാനോന്മാദം
ശുഭ തോഡി പുണരുന്ന യാമം നടരാജ ശിങ്കാര ഗാനോന്മാദം
ഗംഗയും ഗൗരിയും കാതോര്‍ക്കവേ ഇന്ദുവും നന്ദിയും മേളിക്കയായ്‌
ഏപ്രില്‍ സന്ധ്യക്കെന്നെ പുണരും ദാവീദിന്‍ ഗീതം
കരിമിഴി ഒരു ഞൊടിയിടയുമൊരഴകില്‍ മോഹം കണ്ണില്‍ മുളച്ചു
നീര്‍ മുത്തിന്‍ മൗനമേ നീയാരെന്‍ സ്വപ്നമോ

മുന്തിരിവള്ളികളില്‍ അന്തി മിനുങ്ങുമ്പോള്‍
എന്നെ കാണാന്‍ ഇടയന്‍ വന്നീലാ
വിടരും ചുണ്ടുകളില്‍ വീഞ്ഞ് തുളുമ്പുമ്പോള്‍
ഞാനറിയാതൊരു സിംഫണിയാകുന്നു
ധനുമാസ രാവിന്റെ രതിചന്ദ്രികേ
അനുരാഗ വിരഹത്തിനേതു വര്‍ണ്ണം
ഇളമണ്ണിലുണരുന്ന സ്വരമൗനമേ
ചരണങ്ങളണിയുന്നതേതു ലയം
ഡാഫൊഡില്‍പാട്ട് ഇക്കിളി കൂട്ടും സീനായ്‌ മലനിരയില്‍
കരളിലൊരിളമുകില്‍ കതിര്‍ നിര ചൊരിയാനെന്തേ നിന്നേ വിളിപ്പൂ
നീര്‍ മുത്തിന്‍ മൗനമേ നീയാരെന്‍ സ്വപ്നമോ
ശുഭ തോഡി പുണരുന്ന യാമം നടരാജ ശിങ്കാര ഗാനോന്മാദം

ഇളമാനിണതേടും താബോര്‍ താഴ്‌വരയില്‍
മേഘം വെള്ളി തെരോടിക്കുമ്പോള്‍
ഒലിവിന്‍ നിഴലുകളില്‍ ഇടയ പെണ്‍കൊടിമാര്‍
നാടന്‍ വീണയ്ക്കീണം ചേര്‍ക്കുന്നു
തിരുമാറിലൊഴുകുന്ന തളിരംഗുലി
തവജന്മ സുകൃതത്തിനേതു വര്‍ണം
സ്വരവീണയണിയുന്ന പ്രിയ രാഗമേ
മറുജന്മമിവള്‍ നിന്‍റെ തോഴിയല്ലേ
ബോഗന്‍വില്ലക്കൂടാരത്തില്‍ ശൂലേന്‍ കന്യകമാര്‍
പല വഴിയോഴുകിയ വനനദി ഒടുവില്‍ കുന്നില്‍ തേങ്ങി തളര്‍ന്നു

പ മ പ പ പ മ രി നി സാ..
സ നി സ രി സ രി സ നി ഗ മ പാ
ഗമ പപ നിരി സനിധപ മപധപ മരിസനി
സസസ ധസസസ പമഗമ ഗരിസ
സസനിസ രിസനിസ സപമപ ഗപമപ
സ.. പ.. മ.. രി.. നിസ സ..

ശുഭ തോഡി പുണരുന്ന യാമം നടരാജ ശിങ്കാര ഗാനോന്മാദം
Movie/Album name: Kalyaanji Aanandji
Artists