Kandorundo Ente

1954
Lyrics
Language: Malayalam

കണ്ടോരുണ്ടോ എന്റെ കണ്ണനെ - നീല
തണ്ടാരണിമണിവര്‍ണ്ണനേ
കണ്ടാല്‍ കൊതിക്കുമെന്‍ കണ്ണനെ - നിങ്ങള്‍
കണ്ടായോ താമരക്കണ്ണനെ

പുല്ലാങ്കുഴലൂതിവന്നവന്‍ - കൊച്ചു
മല്ലാക്ഷിമാരുമായ് നിന്നവന്‍
മല്ലനെപ്പോരാടി കൊന്നവന്‍ - കാട്ടില്‍
ഉല്ലാസമായി നടന്നവന്‍

പാട്ടില്‍ മയങ്ങി നടപ്പവന്‍ - മൂര്‍ഖന്‍
പാമ്പിന്മേലേറി നടീപ്പവന്‍
കൂട്ടുകാര്‍ക്കിഷ്ടം കൊടുപ്പവന്‍ - ദുഷ്ട
കൂട്ടരെയ‌െല്ലാം മുടിപ്പവന്‍

പര്‍വ്വതത്തെ പൊക്കി നിന്നവന്‍ - കംസ
ഗര്‍വ്വങ്ങളെ തച്ചു കൊന്നവന്‍
സര്‍വ്വ ലോകത്തെയും വെന്നവന്‍ - നീല
കാര്‍വര്‍ണ്ണന്‍ എന്‍ കൊച്ചുമന്നവന്‍
Movie/Album name: Manassaakshi
Artists