കണ്ണിന്‍മണിയേ...പൊന്‍കണിയേ... നെഞ്ചില്‍ പടരും പൂങ്കൊടിയേ..... കാണാത്തീരം തേടി കണ്ണേ നീയും പോയോ... നീറുമെന്‍ ജീവനേ നീ പിരിഞ്ഞു പോയോ.... കണ്ണിന്‍മണിയേ...പൊന്‍കണിയേ... നെഞ്ചില്‍ പടരും പൂങ്കൊടിയേ.....
കരിമുകില്‍ മൂടി നില്‍ക്കും മൂകരാവില്‍ തേങ്ങിയോ തെന്നലോ നീര്‍ക്കിളികളോ...(കരിമുകില്‍...) ഏതോ ശോകം തിങ്ങും ഹൃദയം...തേടും ഉദയം വരും...വരുമിനിയും.... കണ്ണിന്‍മണിയേ...പൊന്‍കണിയേ... നെഞ്ചില്‍ പടരും പൂങ്കൊടിയേ.....
പറന്നുപോയ് ദൂരെയെങ്ങോ ശാരികേ നീ തോരുമോ എന്നിനി നീര്‍മിഴികളോ...(പറന്നുപോയ് ....) എന്നോ വീണ്ടും ഉണ്ണിക്കുയിലേ...കണ്ണീര്‍ക്കുയിലേ... വരും.....വരുമിനിയും.... (കണ്ണിന്‍മണിയേ.....)