Maanmizhikaladanju

1971
Lyrics
Language: English

Maanmizhikalidanju then chodikalunarnnu
Thalirmeni nalinampol kulirmaala choodininnu
(maanmizhikalidanju....)
Aruthe aruthe aa kani thinnaruthe - 2
Aa kani thinnaruthe aa kani thinnaruthe
Maanmizhikalidanju then chodikalunarnnu

Madichuthullum maayaalahariyil manassu mungunnu
Sariyude munnil thettin gopuramuyarnnupongunnu
(madichu....)
Thakarukayillee gopuram pinthiryukayillee youvvanam
Pinthiriyukayilee youvvanam
(maanmizhikalidanju......)

Viralukal veenaye vanchichu imakalo mizhikale vanchichu
Unarum kaamavikaara sarithil hrudayam veenumarichu - 2
Innale swarggam inno narakam ee vazhi neelukayalle
Ee raavirulikayalle - 2
(maanmizhikalidanju.....)
Language: Malayalam

മാൻ മിഴികളിടഞ്ഞു തേൻ ചൊടികളുണർന്നു (2)
തളിർ മേനി നളിനം പോൽ കുളിർ മാല ചൂടി നിന്നു (മാൻ)
അരുതേ അരുതേ ആക്കനി തിന്നരുതേ(2)
ആക്കനി തിന്നരുതേ ആക്കനി തിന്നരുതേ (മാൻ)

മദിച്ചു തുള്ളും മായാ ലഹരിയിൽ മനസ്സു മുങ്ങുന്നു
ശരിയുടെ മുന്നിൽ തെറ്റിൻ ഗോപുരമുയർന്നു പൊങ്ങുന്നു (മദിച്ചു)
തകരുകയില്ലീ ഗോപുരം പിൻ തിരിയുകയില്ലീ യൗവ്വനം
പിൻ തിരിയുകയില്ലീ യൗവ്വനം (മാൻ)

വിരലുകൾ വീണയെ വഞ്ചിച്ചു ഇമകളോ മിഴികളെ വഞ്ചിച്ചു
ഉണരും കാമ വികാര സരിത്തിൽ ഹൃദയം വീണു മരിച്ചു(2)
ഇന്നലെ സ്വർഗ്ഗം ഇന്നോ നരകം ഈ വഴി നീളുകയല്ലേ
ഈ രാവിരുളുകയല്ലേ (3) (മാൻ)
Movie/Album name: Sumangali
Artists