Uyirinte Paathiyaay Unarunna Snehame

2026
Lyrics
Language: Malayalam

ഉയിരിൻ്റെ പാതിയായ്
ഉണരുന്ന സ്നേഹമേ
തോരാത്ത നീരാണു നീ
തിരിനൂലിൻ തുമ്പിലെ
നനവെന്ന പോലെ നീ
തെളിയാവൂ എന്നും കൺകളിൽ
നോവിലും വേവിലും
നീറിടും നീരുമായ്
പ്രിയമൊരാൾ ജീവനിൽ
കലരുവാൻ വരികയോ
ഉയിരിലെ ചില്ലയിൽ
ഉലയുമീ ഇലകളിൽ
തരളമാം വാക്കിനാൽ
പതിയെ നീ പുൽകുമോ

ചെറുചിരിയുടെ വെയിൽ
ഒളിചിതറിയ പകൽ
തീരങ്ങളിൽ നീയൊരാൾ
തിര തഴുകിയ മണൽ
തരികളിൽ ഒരു നിഴൽ
നീയെന്നുമെൻ കാവലായ്
പറയാനുള്ളതിൽ പലതും മൗനമായ്
പിരിയാൻ വയ്യിനി മതി വരാ പ്രണയമേ
ഉയിരിലെ ചില്ലയിൽ
ഉലയുമീ ഇലകളിൽ
തരളമാം വാക്കിനാൽ
പതിയേ നീ പുൽകുമോ
കനലു ചൂടിയ കനവിൽ
കുടയിലേറിയ പോലെ
മൊഴികളാൽ നാം അകമേ
ഒഴുകിടാമൊരു വഴിയേ
Movie/Album name: Ee Thaniniram
Artists