Makara nilaavinte

1997
Lyrics
Language: English

Makaranilaavinte kuliralayil
Malaranikkaadinte thirunadayil
Orukochu swapnathin marathakakkaanthiyil
Priyasakhi ninneyum kaathirippoo

Othiriothiri mohavum kondu njan
Ikkalivanchiyil vannu
Ithirineramennormakal pulkuvan
Ikkilippenne neevarille
Neevarille?

Aayiram aayiramunmaada raagangal
Aathmaavileenam pakarnnu
Aadivya samgeetha saandratha pulkuvaan
Aanandaroopini neevarille?
Neevarille?
Language: Malayalam

മകരനിലാവിന്റെ കുളിരലയില്‍
മലരണിക്കാടിന്റെ തിരുനടയില്‍
ഒരുകൊച്ചു സ്വപ്നത്തിന്‍ മരതകക്കാന്തിയില്‍
പ്രിയസഖി നിന്നെയും കാത്തിരിപ്പൂ
കാത്തിരിപ്പൂ

ഒത്തിരി ഒത്തിരി മോഹവും കൊണ്ടുഞാന്‍
ഇക്കളിവഞ്ചിയില്‍ വന്നു
ഇത്തിരിനേരമെന്നോര്‍മ്മകള്‍ പുല്‍കുവാന്‍
ഇക്കിളിപ്പെണ്ണേ നീവരില്ലേ?
നീവരില്ലേ?

ആയിരം ആയിരമുന്മാദരാഗങ്ങള്‍
ആത്മാവിലീണം പകര്‍ന്നു
ആദിവ്യ സംഗീത സാന്ദ്രതപുല്‍കുവാന്‍
ആനന്ദരൂപിണീ നീവരില്ലേ?
നീവരില്ലേ?
Movie/Album name: Uthara Desam
Artists