Nashta swargangale ningalenikkoru
1983
Swargangale.....
Nashtaswargangale..........
Nashtaswargangale ningalenikkoru
Dukhasimhaasanam nalki
Thapthanishwaasangal
Chaamaram veeshunna
Bhagna simhaasanam nalkee.....ee......
Nashtaswargangale..........
Manassil peeli vidarthininnaadiya
Maayaamayooraminnevide
Kalppanaa manjumayooraminnevide
Amruthakumbhangalaal abhishekamaadiya
Aashaadapoojaariyevide
Akanne poy mukil alinje poy
Anuraaga maarivil maranje poy
Nashtaswargangale..........
Karalaalavalen kanneeru kori
Kannilen swapnangal ezhuthi
Chundilen sundara kavanangal thiruki
Ozhinjoraa veedhiyil
Kozhinjoren kaalppaadil
Veenapoovaayaval pinne
Akanne poy nizhal akanne poy
Azhalinte kadhayathu thudarnne poy
Nashtaswargangale ningalenickoru
Dukhasimhaasanam nalki
Thapthanishwaasangal
Chaamaram veeshunna
Bhagnasimhaasanam nalkee.....ee......
സ്വര്‍ഗ്ഗങ്ങളേ.....
നഷ്ടസ്വര്‍ഗ്ഗങ്ങളേ..........
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍
ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ.....ഈ......
നഷ്ടസ്വര്‍ഗ്ഗങ്ങളേ..........
മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ -കല്‍പ്പനാ
മഞ്ജുമയൂരമിന്നെവിടെ
അമൃതകുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഢപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗമാരിവില്‍ മറഞ്ഞേ പോയ്
നഷ്ടസ്വര്‍ഗ്ഗങ്ങളേ..........
കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
സുന്ദരകവനങ്ങള്‍ തിരുകി
ഒഴിഞ്ഞൊരാ വീഥിയില്‍
കൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണപൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേപോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍
ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ.....ഈ......
Movie/Album name: Veenapoovu
Artists