Vanamaala Choodi

1981
Lyrics
Language: English

Vanamaala choodi madhirolsavathinu
Prakruthi orungunna neram
Hrudhayeshwaree ee ekaantha theerathil
Ninneyum kaathirunnu njaan
Ninneyum kaathirunnu
(vanamaala.....)

Pooveyil nalkiya ponnaada chaarthi
Vaasantha dhevi orungi vannu (2)
Thooval vidarthiyen mohamaam shaarika
Ninneyum thedi alanju
(vanamaala..)

Ormayil navyamaam naadhangal nalkum
Sangeethamaay nee vannanaju (2)
Omal chodiyile mandahaasathilen
Raagangal onnaay alinju chernnu
Onnaay alinju chernnu
(vanamaala...)
Language: Malayalam

വനമാല ചൂടി മദിരോൽസവത്തിനു
പ്രകൃതി ഒരുങ്ങുന്ന നേരം
ഹൃദയേശ്വരീ ഈ ഏകാന്ത തീരത്തിൽ
നിന്നെയും കാത്തിരുന്നു ഞാൻ
നിന്നെയും കാത്തിരുന്നു (വനമാല)

പൂവെയിൽ നൽകിയ പൊന്നാട ചാർത്തി
വാസന്ത ദേവി ഒരുങ്ങി വന്നു (പൂവെയിൽ)
തൂവൽ വിടർത്തിയെൻ മോഹമാം ശാരിക
നിന്നെയും തേടി അലഞ്ഞു
നിന്നെയും തേടി അലഞ്ഞു.. (വനമാല)

ഓർമ്മയിൽ നവ്യമാം നാദങ്ങൾ നൽകും
സംഗീതമായ്‌ നീ വന്നണഞ്ഞു (ഓർമ്മയിൽ)
ഓമൽ ചൊടിയിലെ മന്ദഹാസത്തിലെൻ
രാഗങ്ങൾ ഒന്നായ്‌ അലിഞ്ഞു ചേർന്നു
ഒന്നായ്‌ അലിഞ്ഞു ചേർന്നു (വനമാല)
Movie/Album name: Dhruvasangamam
Artists