നേര് പറയണം നേരേ പറയണം
നേരും നെറിയുമില്ലാത്ത കാലം
പച്ചവെള്ളത്തിലും പ്രാന്ത് കലക്കുന്ന
കച്ചവടത്തിന്റെ നഞ്ചുകാലം (2)
ഏരിരോ ഏരിരോ ഏരിരോ ഏരിരോ
ഏരിരോ ആരിരോ ഏരിരാരോ
തിന്തകം തിന്തകം തിന്തകം തിന്തകം തിന്തകം
തെയ്യകം തിന്തകം താ
ഊരിലും പാരിലും പേടിനായാടുന്ന കൂറ്
വലിച്ചു കുഴഞ്ഞ കാലം
കള്ളപ്പണവും മരുന്നും മരങ്ങളും
കൊല്ലും കൊലയും നടത്തും കാലം
തന്ത്രിയും മന്ത്രിയും കുന്തം വിഴുങ്ങുന്ന
തന്തയില്ലാത്ത തെറിച്ച കാലം (2)
ഏരിരോ ഏരിരോ ഏരിരോ ഏരിരോ
ഏരിരോ ആരിരോ ഏരിരാരോ
തിന്തകം തിന്തകം തിന്തകം തിന്തകം തിന്തകം
തെയ്യകം തിന്തകം താ
കുഞ്ഞിനും മുത്തിയ്ക്കും ഒറ്റയ്ക്കിരിക്കുവാൻ-
നെഞ്ച് പിടഞ്ഞ് പിടച്ച കാലം (2)
അങ്ങേലുമിങ്ങേലും ചുമ്മാതലമ്പുന്ന
ചങ്ങാത്തമില്ലാത്ത ചീഞ്ഞകാലം
ഓരടി ഈരടി വായെന്റെ മക്കളേ
കോരിക്കളയിൻ വിഴുപ്പുകളേ (2)
നാണക്കേടില്ലാതെ മാനക്കേടില്ലാതെ (2)
നാളെയിലേക്ക് നടന്ന് പോകിൻ
നാളെയിലേക്ക് നടന്ന് പോകിൻ
ഏരിരോ ഏരിരോ ഏരിരോ ഏരിരോ
ഏരിരോ ആരിരോ ഏരിരാരോ
തിന്തകം തിന്തകം തിന്തകം തിന്തകം
തിന്തകം തെയ്യകം തിന്തകം താ
ഏരിരോ ഏരിരോ ഏരിരോ ഏരിരോ
ഏരിരോ ആരിരോ. ഏരിരാരോ
തിന്തകം തിന്തകം തിന്തകം തിന്തകം
തിന്തകം തെയ്യകം തിന്തകം താ തിന്തകം
തിന്തകം തിന്തകം തിന്തകം
തിന്തകം തെയ്യകം തിന്തകം താ
Movie/Album name: Palunku
Artists